UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മകള്‍ മര്‍ദ്ദിച്ചിട്ടില്ല, ഗവാസ്‌കറിന് പരിക്കേറ്റത് അലക്ഷ്യമായി വണ്ടിയോടിച്ച്: എഡിജിപി സുദേഷ് കുമാര്‍

തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നും എഡിജിപി

പോലീസ് ഡ്രൈവറെ തന്റെ മകള്‍ മര്‍ദ്ദിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് എഡിജിപി സുദേഷ് കുമാര്‍. ഡ്രൈവര്‍ ഗവാസ്‌കറിനെതിരെ എഡിജിപിയ്ക്ക് നല്‍കിയ പരാതിയിലാണ് സുദേഷ് കുമാറിന്റെ ആരോപണം. ഗവാസ്‌കര്‍ വാഹനമോടിച്ചത് അലക്ഷ്യമായായിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

അലക്ഷ്യമായി വാഹനമോടിച്ചതിനാലാണ് ഗവാസ്‌കറിന് പരിക്കേറ്റത്. പൊതുജന മധ്യത്തില്‍ തന്നെ അവഹേളിക്കാനാണ് ശ്രമം നടക്കുന്നതെന്നും സുദേഷ് കുമാര്‍ ആരോപിക്കുന്നു. തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നാണ് സുദേഷ് കുമാര്‍ പറയുന്നത്. എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചെന്ന് പരാതി നല്‍കിയ ഗവാസ്‌കറിന്റെ കഴുത്തിന് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

മൂന്ന് മാസമായി ഗവാസ്‌കറെക്കൊണ്ട് എഡിജിപി വീട്ടുജോലികളും ചെയ്യിച്ചിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം. ഇതിന് പുറമെ എഡിജിപിയുടെ വീട്ടുകാര്‍ വ്യക്തിഹത്യ നടത്തുകയും ചെയ്തു. പലതവണ ഇത് ആവര്‍ത്തിച്ചപ്പോള്‍ ഗവാസ്‌കര്‍ എഡിജിപിയോട് നേരിട്ട് പരാതിപ്പെടുകയും ക്യാമ്പിലേക്ക് തിരികെ വിടണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

കനകക്കുന്നില്‍ പ്രഭാത സവാരിയ്ക്ക് പോയപ്പോള്‍ താന്‍ പരാതിപ്പെട്ടതിനെച്ചൊല്ലി എഡിജിപിയുടെ മകള്‍ അധിക്ഷേപിച്ചുവെന്നും ഗവാസ്‌കറിന്റെ പരാതിയില്‍ പറയുന്നു. മടക്കയാത്രയിലും ഇത് തുടര്‍ന്നപ്പോള്‍ വണ്ടിയില്‍ വച്ച് അധിക്ഷേപിക്കരുതെന്ന് ആവശ്യപ്പെട്ടു. ഇതോടെ വാഹനത്തില്‍ നിന്നും ഇരുവരും പുറത്തേക്കിറങ്ങുകയും ചെയ്തു. എന്നാല്‍ മൊബൈല്‍ എടുക്കാന്‍ മറന്നെന്ന് പറഞ്ഞ് വാഹനത്തില്‍ തിരിച്ചു കയറി തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ഗവാസ്‌കറിന്റെ പരാതിയില്‍ പറയുന്നത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍