UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജ്യത്തിന് പുറത്ത് നിയമനം ആവശ്യപ്പെട്ട് മോദിയ്ക്ക് ജേക്കബ് തോമസിന്റെ കത്ത്

സംസ്ഥാനത്തെ ചില ശക്തരായ രാഷ്ട്രീയ നേതാക്കളില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ചാണ് കത്ത്

സംസ്ഥാനത്തെ ചില ശക്തരായ രാഷ്ട്രീയ നേതാക്കളില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ കത്ത്. അതിനാല്‍ രാജ്യത്തിന് പുറത്ത് നിയമനം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

വിജിലന്‍സ് ഡയറക്ടറായിരിക്കെ 2017 ഫെബ്രുവരി 27ന് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയ്ക്ക് അയച്ച കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്തെ ശക്തരായ ചില രാഷ്ട്രീയ നേതാക്കളുടെ അഴിമതി അന്വേഷിച്ചതിനാല്‍ ജീവന് ഭീഷണിയുണ്ടെന്നാണ് കത്തില്‍ പറയുന്നത്. വിജിലന്‍സ് മേധാവി എന്ന നിലയില്‍ ഉന്നതര്‍ പ്രതികളായ 22 കേസുകളാണ് അന്വേഷിക്കുന്നത്. എന്നാല്‍ അഴിമതിക്കാര്‍ തന്റെ ജീവന് ഭീഷണി ഉയര്‍ത്തുകയാണ്.

ഈ സാഹചര്യത്തില്‍ തന്റെ ജീവന്‍ സംരക്ഷിക്കാന്‍ രാജ്യത്തിന് പുറത്ത് ജോലി നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍