UPDATES

ട്രെന്‍ഡിങ്ങ്

ദ്രാവിഡ നാട്ടിലെ ഹിറ്റ്‌ലറിന്റെ ആരാധകന്‍; വംശീയ ശുദ്ധി പറഞ്ഞ് സീമാന്റെ പാര്‍ട്ടി നേടിയത് നാല് ശതമാനം വോട്ടുകള്‍

ദ്രാവിഡപാര്‍ട്ടികളാണ് ഇയാളുടെ മുഖ്യശത്രു

ദ്രാവിഡ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ടുവെയ്ക്കുന്ന തമിഴ് ദേശീയതയ്‌ക്കെതിരെ ഹിറ്റ്‌ലര്‍ ആരാധകന്റെ പാര്‍ട്ടി തമിഴ്‌നാട്ടില്‍ സ്വാധീനം ചെലുത്തുന്നു. ‘ശുദ്ധ തമിഴ’ന്റെ ഭരണത്തിനായി പ്രവര്‍ത്തിക്കുന്ന നാം തമിഴര്‍ കക്ഷി തനിച്ച് മല്‍സരിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയത് നാല് ശതമാനം വോട്ടുകള്‍. ഒമ്പത് വര്‍ഷം മുമ്പ് രൂപികരിച്ച പാര്‍ട്ടി ഇതോടെ ശ്രദ്ധാകേന്ദ്രമായിരിക്കയാണ്.

വംശീയ ശുദ്ധിയാണ് പാര്‍ട്ടിയുടെ പ്രധാന മുദ്രാവാക്യം. ശരിയായ തമിഴരെ ഇല്ലാതാക്കുകയാണ് കുടിയേറ്റക്കാരായ ആളുകള്‍ ചെയ്യുന്നതെന്നാണ് പാര്‍ട്ടി നേതാവ് സീമാന്‍ വിവിധ യോഗങ്ങളില്‍ വിശദീകരിക്കുന്നത്. ശരിയായ തമിഴന്‍ എന്നത് ജാതിയുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നിശ്ചയിക്കുന്നത്. ഇയാളുടെ മാനദണ്ഡം അനുസരിച്ച് തമിഴ് ബ്രാഹ്മണനാണ് ഏറ്റവും കൂടുതല്‍ വംശശുദ്ധിയുള്ള തമിഴന്‍. ഹിറ്റ്‌ലറുടെ വാക്കുകളാണ്‌ സീമാന്‍ തന്റെ വംശശുദ്ധി നിലപാടുകള്‍ക്കായി ഉദ്ധരിക്കുന്നത്.

നാം തമിഴര്‍ കക്ഷിയുടെ പ്രധാന ശത്രു ഡിഎംകെയാണ്. ദ്രാവിഡ സ്വത്വം എന്നത് ഒരു വ്യാജ നിര്‍മ്മിതിയാണെന്നാണ് പാര്‍ട്ടിയുടെ വാദം. തമിഴരെ ഭരിക്കാന്‍ തമിഴരല്ലാത്തവര്‍ കണ്ടെത്തിയ സിദ്ധാന്തമാണത്രെ ഇത്. ഇ വി രാമസാമി നായ്ക്കര്‍, അണ്ണാദുരൈ, എം കരുണാനിധി എന്നിവര്‍ തമിഴരല്ലെന്നും പാര്‍ട്ടി നേതാവ് സീമാന്‍ ആരോപിക്കുന്നു.

തമിഴ് സംസ്‌ക്കാരത്തെ തമിഴരല്ലാത്തവര്‍ ഇല്ലാതാക്കുകയായിരുന്നുവെന്നാണ് ഇവരുടെ വാദം. വ്യവസായ വിപ്ലവത്തിനു മുമ്പുള്ള ഒരു കാലമാണ് സാമ്പത്തിക രംഗത്ത് പാര്‍ട്ടി മുന്നോട്ടുവെയ്ക്കുന്ന ആശയം. കാലിവളര്‍ത്തലും കൃഷിക്കുമായിരിക്കും അത്തരത്തില്‍ ഒരു സമ്പദ് വ്യവസ്ഥയില്‍ പ്രാധാന്യം. വംശീയ ദേശീയതയെന്ന ആശയത്തെ സ്ഥാപിച്ചെടുക്കാന്‍ ഹിറ്റ്‌ലറുടെ പ്രസംഗങ്ങളാണ് പാര്‍ട്ടി നേതാവ് സീമാന്‍ ഉദ്ധരിക്കുന്നത്. നല്ല കാര്യങ്ങള്‍ ആര് പറഞ്ഞാലും സ്വീകരിക്കുമെന്നും ഹിറ്റ്‌ലറെ ആരാധിക്കുന്നതില്‍ തെറ്റില്ലെന്നുമാണ് ഇദ്ദേഹത്തിന്റെ പക്ഷം.

read more:കൂടോത്രം, ബാധയൊഴിപ്പിക്കല്‍, വ്യാജ ചികിത്സ, സാമ്പത്തിക തട്ടിപ്പ്, കൊലപാതകങ്ങള്‍; പിന്നോട്ട് നടക്കുന്ന സാക്ഷര കേരളം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍