UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രായപൂര്‍ത്തിയായ രണ്ടുപേരുടെ വിവാഹക്കാര്യത്തില്‍ മൂന്നാമതൊരാളുടെ ഇടപെടല്‍ വേണ്ട; സുപ്രിം കോടതി

മാതാപിതാക്കളോ, സംഘടനകളോ, സമൂഹമോ ആരായാലും രണ്ടുപേരുടെ വിവാഹക്കാര്യത്തില്‍ ഇടപെടാന്‍ യാതൊരു അവകാശവുമില്ല

പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ വിവാഹം കഴിക്കുന്നില്‍ ഇടപെടാന്‍ മൂന്നാമതൊരാള്‍ക്ക് യാതൊരു അവകാശവുമില്ലെന്ന് സുപ്രിം കോടതി. ദുരഭിമാന കൊലയ്‌ക്കെതിരേ വന്നൊരു ഹര്‍ജി കേള്‍ക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഇത്തരത്തില്‍ ചൂണ്ടിക്കാണിച്ചത്.
അവര്‍ മാതാപിതാക്കളോ, സമൂഹമോ, ആരുമോ ആകട്ടെ, അവരെല്ലാം പുറത്തു നിന്നാല്‍ മതി, ഒരാള്‍ക്കും, അത് വ്യക്തിയോ കൂട്ടമോ ആയിക്കൊള്ളട്ടെ, വിവിവാഹകാര്യത്തില്‍ ഇടപെടാനുള്ള അവകാശമില്ല; ദീപക് മിശ്ര ചൂണ്ടിക്കാട്ടി.

എന്‍ജിഒ സംഘടനയായ ശക്തി വാഹിനിയാണ് ഖാപ് പഞ്ചായത്തുകളുടെയും മറ്റും നേതൃത്വത്തില്‍ നടക്കുന്ന ദുരഭിമാന കൊലകളും മറ്റും ശക്തമായി തടയണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ഉത്തരേന്ത്യയില്‍ പ്രത്യേകിച്ച് ഹരിയാനയില്‍ ഇത്തരം ക്രിമനല്‍ കുറ്റങ്ങള്‍ വ്യാപകമായി നടക്കുന്നതായാണ് ഹര്‍ജിയില്‍ പറയുന്നത്. നിയമം തങ്ങളുടെതായ രീതിയില്‍ നടപ്പാക്കപ്പെടുകയാണിവിടങ്ങളിലെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.

ഖാപ് പഞ്ചായത്തുകളെക്കുറിച്ച് തങ്ങള്‍ക്ക് യാതൊരു ഉത്കണയുമില്ലെന്നും വിവാഹിതരാകുന്ന രണ്ടു പേരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ മാത്രമാണ് തങ്ങളുടെ കരുതലെന്നും കോടതി വ്യക്തമാക്കി. ഒരുപക്ഷേ വിവാഹം നല്ലതോ മോശമോ ആയിക്കൊള്ളട്ടെ, പക്ഷേ നമ്മള്‍ അതില്‍ ഇടപടേണ്ടതില്ല; കോടതി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയില്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ ഹിന്ദു സമുദായത്തില്‍പ്പെട്ട 23കാരനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊതുനിരത്തില്‍ കുത്തിക്കൊന്നത്. ഇന്നത്തെ ഹര്‍ജിയിലെ വാദത്തിനു മുന്നോടിയായി ഈ കേസും ഉയര്‍ന്നു വന്നെങ്കിലും ഇപ്പോള്‍ അതിലേക്ക് പോകേണ്ടതില്ലെന്നും ആ കേസ് തങ്ങള്‍ക്കു മുന്നില്‍ വന്നിട്ടില്ലെന്നുമായിരുന്നു ചീഫ് ജസ്റ്റീസ് പറഞ്ഞത്.

മുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ കൊല; യുവ ഫോട്ടോഗ്രാഫറുടെ അവസാന നിമിഷങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍