UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എഎഫ്പിയുടെ ചീഫ് ഫോട്ടോഗ്രാഫര്‍ ഷാ മരായി അഫ്ഗാനില്‍ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടു

1998 മുതല്‍ എഎഫ്പിയ്ക്ക് വേണ്ടി അഫ്ഗാനിസ്ഥാനില്‍ ജോലി ചെയ്യുകയായിരുന്നു ഷാ മരായി

അഫ്ഗാനിസ്ഥാനിലെ കബൂളില്‍ ഇന്നുണ്ടായ ചാവേറാക്രമണത്തില്‍ ഏജന്‍സെ ഫ്രാന്‍സെ-പ്രസെ(എഎഫ്പി)യുടെ ചീഫ് ഫോട്ടോഗ്രാഫര്‍ ഷാ മരായി കൊല്ലപ്പെട്ടു. ഇരട്ട സ്‌ഫോടനത്തില്‍ ആകെ 25 പേരാണ് കൊല്ലപ്പെട്ടത്. ആദ്യ സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ടാണ് രണ്ടാമതും ചാവേറാക്രമണമുണ്ടായത്.

1998 മുതല്‍ എഎഫ്പിയ്ക്ക് വേണ്ടി അഫ്ഗാനിസ്ഥാനില്‍ ജോലി ചെയ്യുകയായിരുന്നു ഷാ മരായി. തുടക്കത്തില്‍ താല്‍ക്കാലിക ഫോട്ടോഗ്രാഫറായും പിന്നീട് സ്ഥിരം ഫോട്ടോഗ്രാഫറായും അദ്ദേഹത്തിന്റെ 18,000ലേറെ ചിത്രങ്ങളാണ് 20 വര്‍ഷത്തിനിടെ എഎഫ്പി പ്രസിദ്ധീകരിച്ചത്. യുദ്ധവും അതിന്റെ വിപത്തുകളും ചിത്രങ്ങളായി പകര്‍ത്തുന്നതിനൊപ്പം അഫ്ഗാനിലെ ദൈനംദിന ജീവിതങ്ങളും അഫ്ഗാന്റെ പ്രകൃതി ഭംഗിയും ഇദ്ദേഹത്തിന്റെ ക്യാമറ ഒപ്പിയെടുത്തു. ഏതൊരു സാഹചര്യത്തിലും മനുഷ്യത്വപരമായ ചിത്രങ്ങള്‍ പകര്‍ത്താനുള്ള അസാമാന്യമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.

2016 അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറിയതിന് ശേഷം അദ്ദേഹം രചിച്ച വെന്‍ ഹോപ്പ് ഈസ് ഗോണ്‍ എന്ന പുസ്തകത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ആറ് മക്കള്‍ക്കൊപ്പമാണ് മരായി അഫ്ഗാനില്‍ താമസിച്ചിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍