UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കര്‍ഷക മാര്‍ച്ചിന് പിന്നാലെ മഹാരാഷ്ട്രയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭവും

വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ അറിയിച്ചതോടെ ഉപരോധം അവസാനിപ്പിച്ചു

സര്‍ക്കാരിനെ വിറപ്പിച്ച കര്‍ഷക റാലിയ്ക്ക് പിന്നാലെ മഹാരാഷ്ട്രയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭവും. റെയില്‍വേയുടെ വിവിധ വകുപ്പുകളില്‍ അപ്രന്റീസുമാരായി ജോലി ചെയ്യുന്ന വിദ്യാര്‍ത്ഥികളാണ് സംഘടിച്ച് റെയില്‍വേയെ സ്തംഭിപ്പിച്ചത്.

ജോലി സ്ഥിരിപ്പെടുത്തുക എന്ന ആവശ്യം ഉന്നയിച്ച് 500ലേറെ വരുന്ന വിദ്യര്‍ത്ഥികള്‍ ട്രെയിന്‍ ഉപരോധം ഉള്‍പ്പെടെയുള്ള സമരവുമായി രംഗത്തെത്തുകയായിരുന്നു. ‘റെയില്‍ രോകോ’ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. മതുംഗയ്ക്കും സിഎസ്എംടി സ്റ്റേഷനും ഇടയിലുള്ള എല്ലാ നാല് വരി ട്രാക്കുകളും വിദ്യാര്‍ത്ഥികള്‍ ഉപരോധിച്ചു. ട്രാക്കില്‍ ഇരുന്നുകൊണ്ടായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി എത്തിച്ചേര്‍ന്നു.

വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ അറിയിച്ചതോടെയാണ് ഉപരോധം പിന്‍വലിച്ചത്. അതേസമയം ചിലയിടത്ത് ആര്‍പിഎഫും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള റെയില്‍വേ പോലീസും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ് നടത്തി.

അതേസമയം അപ്രന്റീസായി നിയമനം നടത്തുന്നവര്‍ക്ക് സ്ഥിരം ജോലി നല്‍കുന്ന പതിവില്ലെന്നാണ് റെയില്‍വേയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്. നിശ്ചിത കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നും അധികൃതര്‍ പറയുന്നു. കോഴ്‌സ് പൂര്‍ത്തിയാകുന്നവര്‍ക്കായി 20 ശതമാനം സീറ്റുകള്‍ ഒഴിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍