UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പി ജെ ജോസഫിനെതിരെ ജോസ് കെ മാണി തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു

കേരള കോണ്‍ഗ്രസിലെ സമവായ ശ്രമങ്ങള്‍ക്കാണ് ഇതോടെ വഴിമുട്ടിയത്

കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന സമിതി യോഗം വിളിക്കാന്‍ പി ജെ ജോസഫിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. തോമസ് ചാഴിക്കാടന്‍ എംപിയും എംഎല്‍എമാരായ റോഷി അഗസ്റ്റിന്‍, എന്‍ ജയരാജ് എന്നിവരും കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.

കേരള കോണ്‍ഗ്രസിലെ സമവായ ശ്രമങ്ങള്‍ക്കാണ് ഇതോടെ വഴിമുട്ടിയത്. ചെയര്‍മാന്‍ സ്ഥാനത്തിന് വേണ്ടിയുള്ള തര്‍ക്കം പാര്‍ട്ടിയുടെ പിളര്‍പ്പിലേക്ക് വഴിമാറാനുള്ള സാധ്യതകളാണ് ഇപ്പോള്‍ കാണുന്നത്. വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് ജോസ് കെ മാണിയും പി ജെ ജോസഫും വ്യക്തമാക്കുമ്പോള്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയാണ് രൂക്ഷമാകുന്നത്.

അതേസമയം പാര്‍ട്ടിയിലെ ശക്തി കേന്ദ്രങ്ങളെയെല്ലാം ജോസ് കെ മാണി കൈവരുതിയിലാക്കിക്കഴിഞ്ഞു. ഈമാസം ഒമ്പതിന് മുമ്പ് പാര്‍ലമെന്ററി യോഗം ചേര്‍ന്ന് ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ തീരുമാനമാക്കുമെന്നാണ് ജോസഫ് പറയുന്നത്. അതേസമയം സംസ്ഥാന കമ്മിറ്റി വിളിച്ച് ചെയര്‍മാനെ നിശ്ചയിക്കണമെന്നാണ് ജോസ് കെ മാണിയുടെ ആവശ്യം.

read more:ഭക്ഷണരീതികളാണ് മീടൂ വിവാദങ്ങള്‍ക്ക് കാരണം: ഷീല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍