UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍കെ നഗര്‍ തോല്‍വി: എഐഎഡിഎംകെയില്‍ പൊട്ടിത്തെറി, ആറ് പേരെ പുറത്താക്കി

അണ്ണാ ഡിഎംകെ ചെന്നൈ ജില്ലാ സെക്രട്ടറി പി വെട്രിവേല്‍, തേനി ജില്ലാ സെക്രട്ടറി തങ്കതമിഴ് സെല്‍വന്‍ എന്നിവരെ ഉള്‍പ്പെടെയാണ് പുറത്താക്കിയത്

ആര്‍കെ നഗര്‍ മണ്ഡലത്തില്‍ നേരിട്ട തോല്‍വിയ്ക്ക് പിന്നാലെ എഐഎഡിഎംകെയില്‍ പൊട്ടിത്തെറി. ഇന്ന് തെരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മൂന്ന് മന്ത്രിമാര്‍ പങ്കെടുത്തില്ല. ഇതുകൂടാതെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച ടിടിവി ദിനകരനെ പിന്തുണച്ച ആറ് ഔദ്യോഗിക ഭാരവാഹികളെ പാര്‍ട്ടി പുറത്താക്കി.

40,707 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ദിനകരന്‍ ജയിച്ചത് അണ്ണാ ഡിഎംകെ ക്യാംപിനെ ഞെട്ടിച്ചിരുന്നു. മൂന്ന് മാസത്തിനകം സര്‍ക്കാരിനെ താഴെയിറക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെയും ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന്റെയും നേതൃത്വത്തിലുള്ള അടിയന്തര യോഗം. പുറത്താക്കപ്പെട്ടവരില്‍ രണ്ട് പേര്‍ ദിനകരന്റെ അടുത്ത അനുയായികളാണ്. അണ്ണാ ഡിഎംകെ ചെന്നൈ ജില്ലാ സെക്രട്ടറി പി വെട്രിവേല്‍, തേനി ജില്ലാ സെക്രട്ടറി തങ്കതമിഴ് സെല്‍വന്‍ എന്നിവരെ ഉള്‍പ്പെടെയാണ് പുറത്താക്കിയത്. ഇരു വിഭാഗമായി പിരിഞ്ഞെങ്കിലും ദിനകരനെ പിന്തുണയ്ക്കുന്ന പലരും ഇപ്പോഴും പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളിലുണ്ട്.

ദിനകരന് വേണ്ടി മധുര ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നിന്നും അണികള്‍ എത്തിയെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ മേഖലാ നേതൃത്വത്തിനെതിരെയും നടപടിയ്ക്ക് സാധ്യതയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍