UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസ് പുനഃസംഘടന യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുന്നു; എകെ ആന്റണി ഉപാധ്യക്ഷനായേക്കും

ഡിസംബര്‍ ഒന്നിനാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് വിജ്ഞാപനം ഇറങ്ങുക

എഐസിസി പുനഃസംഘടന യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുന്നു. രാഹുല്‍ ഗാന്ധിയെ അധ്യക്ഷനായി തെരഞ്ഞെടുക്കാനാണ് യോഗം ലക്ഷ്യമിടുന്നത്. അതേസമയം രാഹുല്‍ അധ്യക്ഷനാകുന്നതോടെ ഉപാധ്യക്ഷനായി എകെ ആന്റണി എത്തുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. ഇതോടെ ദേശീയ കോണ്‍ഗ്രസിലെ രണ്ടാമനാകുകയാണ് മുന്‍ കേരള മുഖ്യമന്ത്രി.

ഡിസംബര്‍ ഒന്നിനാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് വിജ്ഞാപനം ഇറങ്ങുക. നാലിനാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. നിലവിലെ സാഹചര്യത്തില്‍ രാഹുലിന് വെല്ലുവിളി ഉയര്‍ത്തി മറ്റൊരു നാമനിര്‍ദ്ദേശ പത്രിക വരാന്‍ സാധ്യതയില്ല. ഇനി അഥവ വന്നാല്‍ ഡിസംബര്‍ 16ന് തെരഞ്ഞെടുപ്പ് നടക്കും. ഫലപ്രഖ്യാപനം 19ന്.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പേരും ഉപാധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നെങ്കിലും അവസാനഘട്ടത്തില്‍ ആന്റണിയുടെ പേര് മാത്രമാണ് ഉള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍