UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലളിതകലാ അക്കാദമി സ്വതന്ത്ര സ്ഥാപനമല്ല; കാര്‍ട്ടൂണ്‍ പുരസ്‌കാരം പിന്‍വലിക്കില്ലെന്ന നിലപാടിനെതിരെ മന്ത്രി എകെ ബാലന്‍

സര്‍ക്കാര്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് എതിരല്ലെന്നും തീരുമാനം അടിച്ചേല്‍പ്പിച്ചിട്ടില്ലെന്നും ബാലന്‍ പറഞ്ഞു

കേരള ലളിതകലാ അക്കാദമി സ്വതന്ത്ര സ്ഥാപനമല്ലെന്ന് സാംസ്‌കാരിക മന്ത്രി എകെ ബാലന്‍. അക്കാദമിയ്ക്ക് ആ ധാരണയില്ലെങ്കിലും മറ്റുപലര്‍ക്കും അതുണ്ടെന്നും ബാലന്‍ തിരുവനന്തപുരത്ത് അറിയിച്ചു.

കാര്‍ട്ടൂണ്‍ പുരസ്‌കാരം പിന്‍വലിക്കില്ലെന്ന അക്കാദമി നിലപാടിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് എതിരല്ലെന്നും തീരുമാനം അടിച്ചേല്‍പ്പിച്ചിട്ടില്ലെന്നും ബാലന്‍ പറഞ്ഞു. എന്നാല്‍ വിവാദ കാര്‍ട്ടൂണില്‍ ഉള്‍പ്പെട്ട വിഭാഗം വേദന അറിയിച്ചപ്പോഴാണ് വ്യത്യസ്ത നിലപാട് എടുത്തതെന്നും ബാലന്‍ അറിയിച്ചു.

ജേക്കബ് തോമസിന്റെ ആത്മകഥ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ കറന്റ് ബുക്‌സിനെ ക്രൈംബ്രാഞ്ച് വേട്ടയാടുന്നു: സാറാ ജോസഫ്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍