UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അട്ടപ്പാടിയില്‍ നടന്ന കൊലപാതകങ്ങളും ദുരൂഹമരണങ്ങളും അന്വേഷിക്കണം: മധു അനുസ്മരണത്തില്‍ ആവശ്യം

ആദിവാസി, ഭൂമി, വനാവകാശ സംരക്ഷണ സമിതിയാണ് മുക്കാലി ഊരില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്

ആദിവാസി, ഭൂമി, വനാവകാശ സംരക്ഷണ സമിതി അട്ടപ്പാടി മുക്കാലി ഊരില്‍ മധു അനുസ്മരണ സമ്മേളനം നടത്തി. ആദിവാസി ഗോത്രമഹാസഭ, അട്ടപ്പാടിയിലെ വിവിധ ആദിവാസി സംഘടനകള്‍, ഊരുമൂപ്പന്മാര്‍, ഭൂഅധികാര സംരക്ഷണ സമിതി തുടങ്ങിയവര്‍ സംയുക്തമായി നടത്തിയ സമ്മേളനത്തില്‍ ആദിവാസികള്‍ നേരിടുന്ന വംശീയ പ്രതിസന്ധിയ്ക്ക് സര്‍ക്കാര്‍ അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു.

മധുവിന്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം ശക്തമാക്കണമെന്ന ആവശ്യത്തോടൊപ്പം അട്ടപ്പാടിയിലെ ആദിവാസികളോട് ഭരണസംവിധാനം തുടരുന്ന വിവേചനം അവസാനിപ്പിക്കുന്ന പദ്ധതികളും സമ്മേളനം ചര്‍ച്ച ചെയ്തു. അട്ടപ്പാടിയിലെ വിവിധ ഊരുകളില്‍ നിന്നുള്ള ഊരുമൂപ്പന്മാരും ആദിവാസി സംഘടനാ പ്രതിനിധികളും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തു. അട്ടപ്പാടിയില്‍ കഴിഞ്ഞ മൂന്ന് ദശകങ്ങളായി നടന്ന കൊപാതകങ്ങളെക്കുറിച്ചും ദുരൂഹ മരണങ്ങളെക്കുറിച്ചും ജുഡീഷ്യല്‍ അന്വേഷണം നടത്തുക, സാമൂഹിക വനാവകാശമുള്‍പ്പെടെയുള്ള വനാവകാശങ്ങള്‍ നടപ്പിലാക്കുക, 1999ലെ ആദിവാസി ഭൂമി ഭേദഗതി നിയമം റദ്ദാക്കി വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ നിയമസഭയോടും ജനങ്ങളോടും മാപ്പ് പറയുക, ഐടിഡിപി, പഞ്ചായത്ത്, കുടുംബശ്രീ തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ ആദിവാസി ഊരു മൂപ്പന്മാരുടെ അവകാശങ്ങള്‍ തട്ടിയെടുത്ത നടപടി അവസാനിപ്പിക്കുകയും പഞ്ചായത്ത് രാജ് നിയമത്തില്‍ ഭേദഗതി വരുത്തി ആദിവാസി, ദളിത് വിഭാഗങ്ങള്‍ക്ക് പ്രത്യേക ഗ്രാമസഭ പദവി നല്‍കാന്‍ നിയമഭേദഗതി വരുത്തുക, പെസ നിയമം നടപ്പാക്കുക, സുപ്രിംകോടതി വിധി മാനിച്ച് വട്ടുലൊക്കി ഫാമിലെ ഭൂമി യഥാര്‍ത്ഥ ആദിവാസി അവകാശികള്‍ക്ക് തിരിച്ച് നല്‍കുകയും ചെയ്യുക. കൂടാതെ അട്ടപ്പാടി ഗിരിജന്‍ സര്‍വീസ് സൊസൈറ്റി പിരിച്ചുവിട്ട് ചിണ്ടക്കി, പോത്തുവാടി, വരട്ടിമല, കരുവാര തുടങ്ങിയ യൂണിറ്റുകളുടെ ഭൂമി സൊസൈറ്റി അംഗങ്ങള്‍ക്ക് തിരിച്ചുനല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് സമ്മേളനം ഉന്നയിച്ചത്.

മധുവിന്റെ അമ്മ, സഹോദരിമാര്‍, ബന്ധുക്കള്‍ എന്നിവരും പങ്കെടുത്തു. സമ്മേളനത്തിൽ ഊരുമൂപ്പന്മാരും ഊരു പ്രതിനിധികളുമായ ചന്ദ്രൻ മൂപ്പൻ (മുക്കാലി), കക്കിമൂപ്പൻ (ആനവായൂർ) മുരുകൻ മൂപ്പൻ (ഗെൽസി) സോമൻ മൂപ്പൻ (താഴെത്തുടുക്കി) വെള്ളനെഞ്ചി (മേലെത്തുടുക്കി). ഹരിദാസൻ മൂപ്പൻ (കടുകുമണ്ണ) വെള്ളിമൂപ്പൻ (കരുവാര), സുരേഷ് (ഗുട്ടിയാർഗണ്ടി), ചൊറിയൻ മൂപ്പൻ (വട്ടുലുക്കി), മരുതൻ മൂപ്പൻ (പട്ടിമാളം), വി.എസ്. മുരുകൻ (വട്ടുലുക്കി), ബാബുരാജ് (നൈനാൻപട്ടിരൂര്), ചെല്ലൻ (കിണറ്റുകര), വെള്ളി (ബാട്ടിക്കൽ), രാമു(തമ്പ്), സുധ (ചിണ്ടക്കി), മല്ലി (ചിണ്ടക്കി), ചന്ദ്രിക (ചിണ്ടക്കി) തുടങ്ങിയവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളെ പ്രതിനിധീകരിച്ച് സണ്ണി എം. കപിക്കാട്, മുൻ മന്ത്രി നാലകത്ത് സൂപ്പി, മുൻ മന്ത്രി കുട്ടി അഹമ്മദ് കുട്ടി, എം. ഗീതാനന്ദൻ, കെ.കെ. രമ (RMPI), സി.ആർ. ബിജോയ്, ശ്രീരാമൻ കൊയ്യോൻ (അരിപ്പ ഭൂസമരം), സി.എസ്.മുരളി (KDMS), ഡോ. എം.ബി. മനോജ്, ഫാദർ ജെയിംസ്, രാജേന്ദ്ര പ്രസാദ് (ഗോത്രഭൂമി മാസിക), എൻ. ഗോവിന്ദൻ (SC/ST ഐക്യവേദി), സി. മായാണ്ടി (SC/ST കോർഡിനേഷൻ), വി.രാജൻ (SC/ST കോർഡിനേഷൻ), പി.എം. വിനോദ് (KPMS), ബിന്ദു തങ്കം, മൃദുല ശശിധരൻ, ധന്യ മാധവ്, മായ പ്രമോദ്, കെ. ദിനു, സി.ജെ. തങ്കച്ചൻ, പി.വി. സുഹറ, സി.വി. മുഹമ്മദലി (സമാജ്വാദി പാർട്ടി), സുഗുണ പ്രസാദ് (കൊടുങ്ങല്ലൂർ കൂട്ടായ്മ), കെ. സന്തോഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍