UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പന്ത്രണ്ടായിരം രൂപയുടെ ഗ്ലാസ് ഇറക്കാന്‍ സിഐടിയു മുപ്പത്തിനാലായിരം രൂപ ചോദിച്ചതായി പരാതി

സംഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ള ആരോപണമാണിതെന്നാണ് സിഐടിയു പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്

പന്ത്രണ്ടായിരം രൂപയുടെ ഗ്ലാസ് ഇറക്കാന്‍ മുപ്പത്തിനാലായിരം രൂപ കൂലി ചോദിച്ചതായി പരാതി. എറണാകുളം എളംകുളത്ത് കെട്ടിടം പണിക്കായി കൊണ്ടുവന്ന ഗ്ലാസ് ഇറക്കുന്നതിന് സിഐടിയു തൊഴിലാളികള്‍ അമിതനിരക്ക് ആവശ്യപ്പെട്ടതായാണ് പരാതി. തൊഴിലാളികളെ ലോഡ് ഇറക്കാന്‍ സിഐടിയുക്കാര്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഉടമസ്ഥനും ഭാര്യയും ചേര്‍ന്ന് ലോഡ് ഇറക്കി.

സംഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ള ആരോപണമാണിതെന്നാണ് സിഐടിയു പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്. പന്ത്രണ്ടായിരം രൂപയ്ക്കാണ് കെട്ടിട ഉടമ അരവിന്ദന്‍ കലൂരില്‍ നിന്നും ഗ്ലാസ് ഷീറ്റുകള്‍ വാങ്ങിയത്. കലൂരില്‍ നിന്നും എളംകുളത്ത് ഇതെത്തിച്ചപ്പോള്‍ ഗ്ലാസ് ഷീറ്റുകള്‍ വണ്ടിയില്‍ നിന്നും ഇറക്കുന്നതിന് സ്‌ക്വയര്‍ ഫീറ്റിന് 25 രൂപ നിരക്കില്‍ സിഐടിയു തൊഴിലാളികള്‍ പണം ആവശ്യപ്പെട്ടെന്നാണ് അരവിന്ദന്റെ പരാതി. സ്വന്തം തൊഴിലാളികളെ കൊണ്ട് ലോഡിറക്കാന്‍ സിഐടിയുക്കാര്‍ സമ്മതിച്ചില്ലെന്നും അരവിന്ദന്‍ പറയുന്നു. തുടര്‍ന്നാണ് അരവിന്ദനും ഭാര്യയും ചേര്‍ന്ന് ലോഡിറക്കിയത്.

എന്നാല്‍ ഇങ്ങനെയൊരു തര്‍ക്കം ഉണ്ടായിട്ടില്ലെന്നാണ് സിഐടിയു എളംകുളം യൂണിറ്റ് സെക്രട്ടറി പ്രസാദ് പറഞ്ഞത്. ഗ്ലാസ് ഇറക്കുന്നതിന് ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗീകരിച്ച തുക 7 മുതല്‍ 10 രൂപ വരെയാണെന്നും പ്രസാദ് അറിയിച്ചു. കൊമേഴ്‌സ്യല്‍ ആവശ്യത്തിന് വേണ്ടി കൊണ്ടുവന്ന ഗ്ലാസ് ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് ഇറക്കുകയായിരുന്നെന്ന് പ്രസാദ് അഴിമുഖത്തോട് പ്രതികരിച്ചു. തങ്ങള്‍ ലോഡ് ഇറക്കുന്നതില്‍ ഇടപെട്ടിട്ടില്ലെന്നാണ് പ്രസാദ് പറയുന്നത്.

also read:‘ഫ്‌ളാറ്റ് പൊളിക്കുമ്പോള്‍ ഞങ്ങള്‍ക്കുള്ള കല്ലറ കൂടി ഒരുക്കൂ’; സുപ്രീം കോടതി പൊളിക്കാന്‍ അന്ത്യശാസനം നല്‍കിയ മരട് ഫ്ലാറ്റിലെ താമസക്കാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍