UPDATES

ട്രെന്‍ഡിങ്ങ്

ശശീന്ദ്രനെതിരേ മഹലാക്ഷ്മി വന്നതിനു പിന്നില്‍ ഗണേഷ് കുമാര്‍? വിവാദങ്ങള്‍ തുടരുന്നു

ഗണേഷിനെതിരേ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി

മന്ത്രി എ കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കുന്നതിനെതിരേ കേസുമായി മുന്നോട്ടു വന്ന മഹാലക്ഷ്മി എന്ന സ്ത്രീയുടെ പിന്നീല്‍ കെ ബി ഗണേഷ് കുമാര്‍ ആണെന്ന പരാതിയും. ഗണേഷിനെതിരേയുള്ള പരാതി എന്‍സിപിയിലും ഇടതുമുന്നണിയിലും പുതിയ വിവാദമായിരിക്കുകയാണെന്നും അറിയുന്നു. എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പ്രദീപ് പാറപ്പുറം ഗണേഷിനെതിരേ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍ വരുന്നത്. മഹാലക്ഷ്മിയെപ്പോലൊരു വീട്ടമ്മയെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ-ഉദ്യോഗസ്ഥ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് പ്രദീപിന്റെ പരാതിയില്‍ പറയുന്നത്. ഗണേഷ് കുമാര്‍ എംഎല്‍എ, സര്‍ക്കാര്‍ അഭിഭാഷകന്‍, എറണാകുളം ജില്ലയില്‍ നിന്നുള്ള രാഷ്ട്രീയക്കാരനും ഒട്ടേറകേസുകളില്‍ പ്രതിയായിട്ടുള്ളതുമായ വ്യക്തി എന്നിവരുടെ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ സത്യാവസ്ഥ പുറത്തുവരുമെന്നും പ്രദീപിന്റെ പരാതിയില്‍ പറയുന്നു.

നേരത്തെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കുന്നതിനെതിരേ സിജെഎം കോടതിയിലും ഹൈക്കോടതിയിലും മഹാലാക്ഷ്മി ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഹര്‍ജിക്കാരിയായ മഹാലക്ഷ്മി നല്‍കിയിരിക്കുന്ന വിലാസം വ്യാജമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതോടെയാണ് ഈ സ്ത്രീക്കു പിന്നില്‍ ഉന്നതന്മാരായ മറ്റാരൊക്കെയോ നിന്നുകൊണ്ടാണ് ശശീന്ദ്രനെതിരേ വീണ്ടും കരുനീക്കങ്ങള്‍ നടത്തുന്നതെന്ന സൂചനകള്‍ പുറത്തു വരുന്നത്.

അതോടൊപ്പം മഹാലക്ഷ്മി മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ പഴ്‌സനല്‍ സ്റ്റാഫിലുണ്ടായിരുന്ന ബി വി ശ്രീകുമാറിന്റെ വീട്ടിലെ സഹായിയായിരുന്നുവെന്ന വിവരവും കഴിഞ്ഞ ദിവസം പുറത്തു വന്നു. ഇതേ ശ്രീകുമാറിന് ഗണേഷ് കുമാറുമായി വളരെ അടുത്തബന്ധമാണുള്ളതെന്ന വിവരവും പിന്നാലെ വെളിവായി. ഇടമലയാര്‍ കേസില്‍ ആര്‍ ബാലകൃഷ്ണ പിള്ളയ്ക്കു വേണ്ടു ഹാജരായ അഭിഭാഷകനാണ് മഹാലക്ഷ്മിക്കു വേണ്ടിയും ഹാജരായതെന്ന വിവരവും ഗണേഷ് കുമാറിനെതിരേ സംശയങ്ങള്‍ ഉയര്‍ത്തുന്നതിനുള്ള കാരണമായി. അതേസമയം തന്നെ കുറ്റവിമുക്തനാക്കിയതിനെതിരേ ഹര്‍ജി നല്‍കിയതിനു പിന്നില്‍ തോമസ് ചാണ്ടിയല്ലെന്നു മന്ത്രി ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. തോമസ് ചാണ്ടിയോ പാര്‍ട്ടിയിലെ തന്റെ ഏതെങ്കിലും സഹപ്രവര്‍ത്തകരോ ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നാണ് ശശീന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞത്.

ശശീന്ദ്രനും തോമസ് ചാണ്ടിയും മന്ത്രിസഭയില്‍ നിന്നു ഒന്നിനു പിന്നാലെ ഒന്നായി പുറത്തായ സാഹചര്യത്തില്‍ ഗണേഷ് കുമാര്‍ എന്‍സിപി പ്രതിനിധിയായി മന്ത്രിസഭയില്‍ എത്തുമെന്ന പ്രചാരണം ഉണ്ടായിരുന്നു. ഇതിനിടയിലാണ് ശശീന്ദ്രനെതിരേയുള്ള കേസ് പിന്‍വലിക്കപ്പെടുന്നതും അദ്ദേഹം വീണ്ടും മന്ത്രിയാകുന്നതും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍