UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുറത്തു നിന്നുള്ളത് കയറ്റില്ലെങ്കില്‍ അകത്തും വില്‍ക്കണ്ട; മള്‍ട്ടിപ്ലക്‌സുകളുടെ കൊള്ളയ്‌ക്കെതിരേ കോടതി

സിനിമ കാണാന്‍ വരുന്നവര്‍ കൊണ്ട് വരുന്ന ഭക്ഷണവും വെള്ളവും അകത്ത് പ്രവേശിപ്പിക്കാത്ത സ്ഥിതിയാണ് മിക്ക മള്‍ട്ടിപ്‌ളക്‌സുകളിലും ഉള്ളത്

പുറത്ത് നിന്നുള്ള ഭക്ഷണം അനുവദനീയമല്ലെങ്കില്‍ മള്‍ട്ടിപ്‌ളക്‌സുകളില്‍ ഭക്ഷണം വില്‍ക്കുന്നതും നിര്‍ത്തലാക്കണമെന്ന് മുംബൈ ഹൈക്കോടതി. മള്‍ട്ടിപ്‌ളക്‌സുകള്‍ക്കുള്ളില്‍ പുറത്തു നിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ അനുവദിക്കാത്തതിനെ ചോദ്യം ചെയ്ത് മുംബൈ സ്വദേശിയും ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ജിനേന്ദ്ര ബക്ഷി സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

സിനിമ കാണാന്‍ വരുന്നവര്‍ കൊണ്ട് വരുന്ന ഭക്ഷണവും വെള്ളവും അകത്ത് പ്രവേശിപ്പിക്കാത്ത സ്ഥിതിയാണ് മിക്ക മള്‍ട്ടിപ്‌ളക്‌സുകളിലും ഉള്ളത്. ഇത് മൂലം ഉയര്‍ന്ന വിലയില്‍ മള്‍ട്ടിപ്‌ളക്‌സുകള്‍ക്കകത്ത് ഭക്ഷണവും വെള്ളവും വില്‍ക്കുന്നത് വാങ്ങാന്‍ പ്രേക്ഷകര്‍ നിര്‍ബന്ധിതരാകാറുണ്ട്.

‘ഒന്നുകില്‍ ഭക്ഷണ പാനീയങ്ങള്‍ മുഴുവനായി വിലക്കുക. ആരും അകത്ത് ഭക്ഷണം വില്‍ക്കാനോ കഴിക്കാനോ പാടില്ല. അല്ലെങ്കില്‍ പ്രേക്ഷകരെ അവരവരുടെ ഭക്ഷണമോ വെള്ളക്കുപ്പികളോ ഒപ്പം കൊണ്ട് വരാന്‍ അനുവദിക്കുക. അമിത വിലയീടാക്കുന്ന ഭക്ഷണം പദാര്‍ത്ഥങ്ങള്‍ വാങ്ങാന്‍ ആളുകളെ നിര്‍ബന്ധിക്കാനാകില്ല.’ ജസ്റ്റിസ് ശന്തശു കേംകറും, ജസ്റ്റിസ് മക്രന്ദ് കര്‍ണികും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് പറഞ്ഞു.

മള്‍ട്ടിപ്‌ളക്‌സുകളിലെല്ലാം അവര്‍ വില്‍ക്കുന്ന ഫാസറ്റ്ഫുഡ് തിയറ്ററിനകത്ത് തന്നെ വിളമ്പാറുണ്ടെന്നും, തിയറ്ററില്‍ ഭക്ഷണം കഴിക്കുന്നതിന് നിയമപരമായി യാതൊരു വിലക്കും നിലനില്‍ക്കുന്നില്ലെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. ആരോഗ്യപരമായി മോശം അവസ്ഥയിലുള്ളവര്‍ക്കും വയസായവര്‍ക്കും ഭക്ഷണവും വെള്ളവും തിയറ്ററിനകത്ത് കൊണ്ട് വരാന്‍ അനുവദിക്കാത്തത് അവരുടെ ജീവിക്കാനുള്ള മൗലികാവകാശത്തോടുള്ള വെല്ലുവിളിയാണെന്നും ഹര്‍ജിയില്‍ പറയുന്നു.

ആറാഴ്ചക്കുള്ളില്‍ ഇത് സംബന്ധിച്ച നയം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ഹര്‍ജി പരിഗണിക്കുന്ന അടുത്ത തീയതിയില്‍ കോടതിയില്‍ അത് സമര്‍പ്പിക്കുമെന്നും സര്‍ക്കാര്‍ പ്ലീഡര്‍ പൂര്‍ണ്ണിമ കാന്താരിയ അറിയിച്ചു. ജൂണ്‍ പന്ത്രണ്ടിലേക്ക് ഹര്‍ജി മാറ്റിവെച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍