UPDATES

സിനിമാ വാര്‍ത്തകള്‍

അവാര്‍ഡുകള്‍ തിരിച്ചു കൊടുക്കാന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍: പ്രകാശ് രാജ്

പ്രധാനമന്ത്രി തന്നെക്കാള്‍ വലിയ നടനാണെന്നായിരുന്നു പരിഹാസം

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി മോദി നടത്തുന്ന മൗനത്തെ വിമര്‍ശിച്ച നടന്‍ പ്രകാശ് രാജ് രംഗത്ത് വന്നത് വലിയ വാര്‍ത്തായയിരുന്നു. ബെംഗളൂരുവില്‍ ഡിവൈഎഫ്‌ഐയുടെ 11-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മോദിയെ വിമര്‍ശിച്ച് പ്രകാശ് രാജ് സംസാരിച്ചത്. തന്നെക്കാള്‍ വലിയ നടനാണ് മോദിയെന്നായിരുന്നു പരിഹാസം. ഈ വിമര്‍ശനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെങ്കിലും താന്‍ പറയാത്തൊരു കാര്യം തെറ്റായ രീതിയില്‍ ചില വാര്‍ത്തകളില്‍ വരുന്നുവെന്നു ചൂണ്ടിക്കാടി പ്രകാശ് രാജ് രംഗത്തു വന്നു. തനിക്കു കിട്ടിയ ദേശീയ അവാര്‍ഡുകള്‍ തിരിച്ചു നല്‍കുമെന്നു താന്‍ പറഞ്ഞതായി വരുന്നതാണ് പ്രകാശ് രാജ് തിരുത്തുന്നത്. ഞാനങ്ങനെ പറഞ്ഞിട്ടില്ല. പുരസ്‌കാരങ്ങള്‍ തിരിച്ചു കൊടുക്കാന്‍ ഞാനത്രയ്ക്ക് വിഡ്ഡിയല്ല. അതെന്റെ പ്രയത്‌നം കൊണ്ട് നേടിയതാണ്. ഞാനതില്‍ അഭിമാനിക്കുന്നയാളാണ്; പ്രകാശ് രാജ് ഒരു ട്വിറ്റര്‍ വീഡിയോയില്‍ വിശദീകരിക്കുന്നു.

താന്‍ ഒരു പാര്‍ട്ടിയില്‍പ്പെട്ടയാളല്ലെന്നും ഒരു പാര്‍ട്ടിക്കാരന്‍ മറ്റൊരു പാര്‍ട്ടിക്കാരനെ വിമര്‍ശിക്കുന്ന രീതിയിലല്ല താന്‍ പ്രധാനമന്ത്രിയെ ബന്ധപ്പെടുത്തി സംസാരിച്ചതെന്നും പ്രകാശ് രാജ് വ്യക്തമാക്കുന്നു.

ഗൗരിയുടെ കൊലയാളികളെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ അതിനേക്കാള്‍ അസ്വസ്ഥമാക്കുന്ന കാര്യം അവരുടെ മരണം ചിലര്‍ ആഘോഷിക്കുന്നു എന്നാണ്. ഗൗരിയുടെ കൊലയാളികളെ നമുക്ക് കാണാന്‍ കഴിയുന്നുണ്ടാവില്ല. എന്നാല്‍ എന്നാല്‍ ആരാണ് വിഷം പരത്തുന്നത് എന്ന് നമുക്കറിയാം. പ്രധാനമന്ത്രി ഫോളോ ചെയ്യുന്നവര്‍ അക്കൂട്ടത്തിലുണ്ട്. ഇത്തരം കാര്യങ്ങളോട് കണ്ണടക്കുകയാണ് പ്രധാനമന്ത്രി. എനിക്ക് കിട്ടിയ അഞ്ച് ദേശീയ പുരസ്‌കാരങ്ങള്‍ നിങ്ങള്‍ തന്നെ കയ്യില്‍ വച്ചോളൂ. എനിക്ക് വേണ്ട. നല്ല ദിനങ്ങള്‍ വരാന്‍ പോകുന്നു എന്നൊന്നും പറഞ്ഞ് എന്റടുത്തേക്ക് വരണ്ട. ഞാന്‍ അത്യാവശ്യം അറിയപ്പെടുന്നൊരു നടനാണ്. നിങ്ങള്‍ അഭിനയിക്കുന്നത് കണ്ടാല്‍ എനിക്ക് മനസിലാവില്ലെന്ന് കരുതിയോ. എന്താണ് സത്യം, എന്താണ് അഭിനയം എന്ന് എനിക്ക് കൃത്യമായി മനസിലാകും. അങ്ങനെയുള്ള എന്നെ നിങ്ങള്‍ ചെറുതായി കാണരുത്; ഇതായിരുന്നു പ്രകാശ് രാജ് ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍