UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമലാ പോളും ഫഹദ് ഫാസിലും കുറ്റവിമുക്തര്‍; സുരേഷ് ഗോപിക്കെതിരെ വഞ്ചനാക്കുറ്റവും വ്യാജരേഖ ചമയ്ക്കല്‍ കേസും

ഫഹദും അമലാ പോളും കാര്‍ രജിസ്റ്റര്‍ ചെയ്തത് പുതുച്ചേരിയിലെ വ്യാജ മേല്‍വിലാസത്തിലാണെന്നും അതുവഴി ലക്ഷങ്ങളുടെ നികുതി വെട്ടിച്ചെന്നുമാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്

വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ ചലച്ചിത്ര താരങ്ങളായ അമലാ പോളിനെയും ഫഹദ് ഫാസിലിനെയും ക്രൈംബ്രാഞ്ച് കുറ്റവിമുക്തരാക്കി. ഇന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇരുവര്‍ക്കുമെതിരായ കേസ് അവസാനിപ്പിക്കുന്നതായി ക്രൈംബ്രാഞ്ച് അറിയിച്ചത്. അതേസമയം സുരേഷ് ഗോപിക്കെതിരായ കേസ് തുടരും. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചനാക്കുറ്റം എന്നിവയാണ് സുരേഷ് ഗോപിക്കെതിരായ കേസുകള്‍.

അമലാ പോള്‍ പോണ്ടിച്ചേരിയില്‍ നിന്നാണ് വാഹനം രജിസ്റ്റര്‍ ചെയ്തതെന്നും അതിനാല്‍ കേസ് കേരളത്തില്‍ നിലനില്‍ക്കില്ലെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി. എന്നാല്‍ അമലാ പോള്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് വ്യാജ രേഖകള്‍ ഉപയോഗിച്ചാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. നടപടി എടുക്കേണ്ടത് പുതുച്ചേരി സര്‍ക്കാരെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. പുതുച്ചേരിയിലെ തിലാസപ്പെട്ടില്‍ വാടകയ്ക്ക് താമസിച്ചെന്ന വ്യാജരേഖ ഉപയോഗിച്ചാണ് അമല തന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. രജിസ്‌ട്രേഷന്‍ തട്ടിപ്പില്‍ നടപടി ആവശ്യപ്പെട്ട് പുതുച്ചേരി ഗതാഗത വകുപ്പിന് കത്തുനല്‍കിയതായും കോടതിയെ ക്രൈംബ്രാഞ്ച് അറിയിച്ചു. രജിസ്‌ട്രേഷന്‍ സംബന്ധിച്ച കേസില്‍ ഫഹദ് ഫാസില്‍ പിഴയടച്ചിട്ടുണ്ട്.

ചെന്നൈയിലെ ട്രാന്‍സ് കാര്‍ ഡീലറില്‍ നിന്നാണ് അമല പോള്‍ 1.12 കോടി വില വരുന്ന എസ് ക്ലാസ് ബെന്‍സ് വാങ്ങിയത്. ചെന്നൈയില്‍ നിന്ന് വാങ്ങിയ കാര്‍ പിന്നീട് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു. കേരളത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ 20 ലക്ഷം രൂപ നികുതി അടയ്ക്കേണ്ടി വരുമായിരുന്നു. മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.

ഫഹദും അമലാ പോളും കാര്‍ രജിസ്റ്റര്‍ ചെയ്തത് പുതുച്ചേരിയിലെ വ്യാജ മേല്‍വിലാസത്തിലാണെന്നും അതുവഴി ലക്ഷങ്ങളുടെ നികുതി വെട്ടിച്ചെന്നുമാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. 2015ലും 2016 രണ്ട് കാറുകള്‍ വ്യാജ വിലാസത്തില്‍ ഫഹദ് ഫാസില്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് കണ്ടെത്തിയിരുന്നു. വാഹന രജിസ്‌ട്രേഷനും കാര്യങ്ങളും മറ്റു ചിലരാണ് നോക്കിയതെന്നും നികുതിയുമായി ബന്ധപ്പെട്ട നിയമത്തിലെ അറിവില്ലായ്മ കൊണ്ടാണ് ഇത് സംഭവിച്ചതെന്നും ഫഹദ് കോടതിയെ അറിയിച്ചു.

also read:ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശ്രീറാം വെങ്കിട്ടറാമിനെതിരെ പരാതി; കൃത്യവിലോപം മറയ്ക്കാന്‍ വ്യാജരേഖ ചമച്ചെന്നും ആരോപണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍