നാടിനെ നടുക്കിയ കേസില്‍ വന്‍ പൊലീസ് സന്നാഹത്തോടെയാണ് മുഖ്യ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്.
അമ്പൂരി കൊലപാതകത്തില്‍ മുഖ്യപ്രതി അഖിലിനെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ സംഘര്‍ഷം. പൂവാര്‍ സ്വദേശിയായ രാഖിയെ കൊന്ന് കുഴിച്ചുമൂടിയ അമ്പൂരിയിലെ വീട്ടിലെത്തിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടായത്. അഖിലുമായി എത്തിയ പൊലീസ് വാഹനം നാട്ടുകാര്‍ തടഞ്ഞു. കൊലപാതകത്തില്‍ അഖിലിന്റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്നും അവരെ കൂടി അറസ്റ്റ് ചെയ്ത ശേഷം മതി തെളിവെടുപ്പെന്നും ആക്രോശിച്ചാണ് ജനക്കൂട്ടം അക്രമാസക്തരായത്.
കൊലപാതക കേസിലെ പ്രതിയെ കണ്ടപ്പോള്‍ തന്നെ നാട്ടുകാര്‍ കൂവി വിളിച്ച് ബഹളം വച്ചു. അഖിലിന് നേരെ കല്ലേറും ഉണ്ടായി. പൊലീസ് വാഹനം തടഞ്ഞുവക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തിയപ്പോള്‍ നാട്ടുകാരെ പൊലീസ് ലാത്തിവീശി ഓടിച്ചു. തെളിവെടുപ്പ് തടസപ്പെടുത്തരുതെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടും പലപ്പോഴും ജനക്കൂട്ടം പിന്‍വാങ്ങിയില്ല. ഈ സാഹചര്യത്തിലാണ് പോലീസ് ലാത്തി വീശിയത്.
നാടിനെ നടുക്കിയ കേസില്‍ വന്‍ പൊലീസ് സന്നാഹത്തോടെയാണ് മുഖ്യ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്. രാഖിയെ കൊന്ന് കുഴിച്ചുമൂടിയ അഖിലിന്റെ പുതിയ വീട്ടിലും സമീപത്തുമെല്ലാം സംഘര്‍ഷത്തിനിടയിലും പൊലീസ് തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി. രാഖിയെ കൊല്ലാന്‍ ഉപയോഗിച്ച കയര്‍ കണ്ടെത്തുന്നതിനാണ് ഇയാളെ ഇവിടെ എത്തിച്ചത്.
രാഖി കൊലപാതകത്തില്‍ അഖിലിന്റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. രാഖിയുടെ അച്ഛന് അടക്കമുള്ള ബന്ധുക്കള്‍ ഇക്കാര്യം ആവര്‍ത്തിച്ച് ആരോപിക്കുകയും ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയും ആസൂത്രിത നീക്കവും ആരോപിച്ചാണ് അഖിലിന്റെ വീട്ടുകാരെ കൂടി പ്രതി ചേര്‍ത്ത് അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.