UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നഴ്‌സിനെ ആംബുലന്‍സ് ഡ്രൈവര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു

ഇന്ന് രാവിലെ 6.30ന് മെഡിക്കല്‍ കോളേജ് പഴയ റോഡില്‍ വച്ചായിരുന്നു സംഭവം

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നഴ്‌സിംഗ് അസിസ്റ്റന്റിനെ ആംബുലന്‍സ് ഡ്രൈവര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. എസ്എടിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ് പുഷ്പ(39)യ്ക്കാണ് വെട്ടേറ്റത്. ചെവിയ്ക്ക് പരിക്കേറ്റ ഇവരെ മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 6.30ന് മെഡിക്കല്‍ കോളേജ് പഴയ റോഡില്‍ വച്ചായിരുന്നു സംഭവം. കൊല്ലം സ്വദേശിയും ഇവിടുത്തെ ആംബുലന്‍സ് ഡ്രൈവറുമായ നിഥിന്‍(34) ആണ് ഇവരെ ആക്രമിച്ചത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് മെഡിക്കല്‍ കോളേജ് പോലീസ് അറിയിച്ചു.

ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

read more:സര്‍ക്കാര്‍ സ്കൂളുകള്‍ എന്ന് ഇന്നാരും അവജ്ഞയോടെ പറയില്ല; വിദ്യാഭ്യാസ രംഗത്ത് നിശബ്ദ വിപ്ലവം സൃഷ്ടിക്കുകയാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍