UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സര്‍ക്കാര്‍ നടപ്പാക്കുന്നത് ഗാന്ധിയന്‍ തത്വങ്ങള്‍, ജനങ്ങള്‍ മോദിയെ വളരെയധികം ഇഷ്ടപ്പെടുന്നു; പാര്‍ലമെന്റില്‍ അമിത് ഷാ

ഇന്ത്യയുടെ ഓരോ മാറ്റങ്ങളും ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണെന്നും ഷാ

നിങ്ങളെന്നെ അടുത്ത ആറുവര്‍ഷം കേട്ടേ മതിയാകൂ; പാര്‍ലമെന്റിലെ തന്റെ ആദ്യ പ്രസംഗത്തിനിടയില്‍ ബഹളം വച്ച പ്രതിപക്ഷത്തോടായി ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ ഓര്‍മപ്പെടുത്തല്‍. രാജ്യസഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷാ. ഏകദേശം ഒരു മണിക്കൂറിനു മുകളില്‍ നീണ്ടു നിന്ന സംസാരത്തില്‍ മോദി സര്‍ക്കാരിന്റെ ചരിത്രപരമായ നേട്ടങ്ങളും ഭരണമുന്നേറ്റവും കോണ്‍ഗ്രസിനെതിരേ കടുത്ത വിമര്‍ശനം ഉന്നയിച്ചുമാണ് ഷാ മുന്നേറിയത്.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രാജ്യം ഒരു കുടുംബത്തിനു കീഴിലായി മാറിയിരിരിക്കുകയാണെന്നു പറഞ്ഞ ഷാ, ജനങ്ങളില്‍ പുതിയ പ്രതീക്ഷ കൈവന്നതായും രാജ്യത്തുടനീളം ആ ശുഭാപ്തി വിശ്വാസം കാണാനാകുമെന്നും പറഞ്ഞു.

മുപ്പത് വര്‍ഷത്തോളം രാജ്യം അസ്ഥിരമായിരുന്നുവെന്നാണ് അദ്ദേഹം കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിക്കൊണ്ട് പറഞ്ഞത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് രാജ്യത്ത് വികസനങ്ങളൊന്നും നടന്നില്ലെന്നും ബിജെപി അധ്യക്ഷന്‍ കുറ്റപ്പെടുത്തി.

2014 ല്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയേകി അധികാരത്തില്‍ വന്ന മോദിസര്‍ക്കാര്‍ മഹാത്മാഗാന്ധിയുടേയും ദീന്‍ ദയാല്‍ ഉപാധ്യായയുടെയും തത്വങ്ങള്‍ പ്രാവര്‍ത്തികമാക്കിയാണ് മുന്നോട്ടു പോകുന്നതെന്നും അമിത് ഷാ അവകാശപ്പെട്ടു.

രാജ്യം ദാരിദ്ര്യമുക്തമാക്കാനാണ് സര്‍ക്കാരിന്റെ എല്ലാ ശ്രമങ്ങളെന്നും കര്‍ഷസഹയക പദ്ധികളാണ് ഇവിടെ നടത്തുന്നതെന്നും ഷാ പറഞ്ഞു. രാജ്യത്ത് തൊഴിലില്ലായ്മ നിലനില്‍ക്കുന്നുണ്ടെന്നത് അംഗീകരിക്കുന്നുവെങ്കിലും ഞങ്ങള്‍ക്ക് ആകെ ലഭിച്ചിരിക്കുന്നത് എട്ടുവര്‍ഷമാണെന്നും 55 വര്‍ഷം ഭരിച്ച കോണ്‍ഗ്രസ് എന്തുകൊണ്ട് തൊഴിലില്ലായ്മയ്ക്ക് പരിഹാരം കണ്ടില്ലെന്നും ഷാ വിമര്‍ശിച്ചു.

സര്‍ജിക്കല്‍ സ്‌ട്രൈക്കിനുശേഷം അമേരിക്കയ്ക്കും ഇസ്രയേലിനും പിന്നിലായി മൂന്നാം സൈനിക ശക്തിയായി ഇന്ത്യ മാറിയെന്നാണ് അമിത് ഷായുടെ അവകാശം. ഇന്ത്യയുടെ ഓരോ മാറ്റങ്ങളും ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണെന്നും ജനങ്ങള്‍ വളരെയധികം ഇഷ്ടപ്പെടുന്ന നേതാവാണ് മോദിയെന്നും അമിത് ഷാ തന്റെ പ്രസംഗത്തില്‍ അവകാശപ്പെട്ടു.

മാസങ്ങള്‍ക്കു മുമ്പാണ് ഗുജറാത്തില്‍ നിന്നും അമിത് ഷാ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍