UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യതീഷ് ചന്ദ്ര നമ്പര്‍ വണ്‍ ക്രിമിനല്‍: ഗുരുതര ആരോപണങ്ങളുമായി എഎന്‍ രാധാകൃഷ്ണന്‍

സമ്പത്തിന്റെ കസ്റ്റഡി മരണത്തില്‍ പ്രതിയായ സാഖറയെ പിണറായി നേരിട്ട് താല്‍പര്യമെടുത്ത് ശബരിമലയില്‍ നിയമിച്ചതാണെന്നും രാധാകൃഷ്ണന്‍

എസ് പി യതീഷ് ചന്ദ്ര നമ്പര്‍ വണ്‍ ക്രിമിനലാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍. അദ്ദേഹത്തിന്റെ പശ്ചാത്തലവും മുന്‍നിലപാടുകളും പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ഗെയ്ല്‍ സമരകാലത്ത് ഏഴ് വയസ്സുള്ള കുട്ടി വരെ യതീഷ് ചന്ദ്രക്കെതിരെ പരാതിപ്പെട്ടു. പല സമരങ്ങളെയും മര്‍ദ്ദന മുറകളിലൂടെയാണ് യതീഷ് ചന്ദ്ര നേരിടുന്നതെന്ന് രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ശബരിമലയിലും സന്നിധാനത്തും കാശ്മീരില്‍ യുദ്ധം നടക്കുന്നതിന് സമാനമായ പ്രതീതിയാണ്. ആയുധധാരികളായ പോലീസുകാരെയാണ് കാണാന്‍ കഴിയുന്നതെന്നും സന്നിധാനത്ത് പോലീസ് ബാരിക്കേഡുകള്‍ കൊണ്ട് നിറച്ചിരിക്കുകയാണെന്നും രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തുന്നു.

ശബരിമലയില്‍ സ്ഥിരം നാമജപം നടക്കുന്ന മണ്ഡലങ്ങളില്‍ പോലും പോലീസ് ബാരിക്കേഡുകളാണ്. സന്നിധാനത്ത് ഭക്തര്‍ക്ക് ശരണം വിളിക്കാനാകുന്നില്ല. പോലീസ് അയ്യപ്പ വിശ്വാസികളെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. കേരളത്തില്‍ പോലീസ് രാജ് പ്രഖ്യാപിച്ചിരിക്കുകയാണെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു. സന്നിധാനത്ത് ചുമതലയിലുള്ള ഐജി വിജയ് സാഖറയ്‌ക്കെതിരെയും രാധാകൃഷ്ണന്‍ ആരോപണം ഉന്നയിച്ചു. ഒന്നാന്തരം ക്രിമിനലാണെന്നായിരുന്നു ആരോപണം. സമ്പത്തിന്റെ കസ്റ്റഡി മരണത്തില്‍ പ്രതിയായ സാഖറയെ പിണറായി നേരിട്ട് താല്‍പര്യമെടുത്ത് നിയമിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.

എന്തുകൊണ്ട് ആറ്റുകാല്‍, ചെങ്ങന്നൂര്‍, ചോറ്റാനിക്കര, കൊടുങ്ങല്ലൂര്‍ ക്ഷേത്രങ്ങളില്‍ പൂജാരിണികളെ നിയമിക്കണം: മുന്‍ ഗുജറാത്ത് ഡിജിപി ആര്‍.ബി ശ്രീകുമാര്‍ സംസാരിക്കുന്നു

പൊന്‍ രാധാകൃഷ്ണനെയും നളിന്‍ കുമാര്‍ കട്ടീലിനെയും ശബരിമലയിലെത്തിക്കുന്ന ബിജെപി രാഷ്ട്രീയം എന്ത്?

പ്രബുദ്ധ കേരളമേ ക്ഷീണം തോന്നുന്നുണ്ടോ? എങ്കില്‍ കുടിക്കൂ ഒരു ടീ സ്പൂണ്‍ നവോത്ഥാന കഷായം..!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍