UPDATES

ട്രെന്‍ഡിങ്ങ്

കയ്യില്‍ കാശില്ലാത്തവരാണ് ഫ്‌ളാറ്റ് വാങ്ങുന്നത്; വിഎസ് അച്യുതാനന്ദന്‍ മറുപടി പറയണമെന്നും എഎന്‍ രാധാകൃഷ്ണന്‍

ഒരു സെന്റിന് 25ഉം 30ഉം ലക്ഷം രൂപ വരുമ്പോള്‍ അത് കൊടുക്കാനില്ലാത്തവരാണ് അമ്പതും അറുപതും ലക്ഷം രൂപ കൊടുത്ത് ഫ്‌ളാറ്റ് വാങ്ങുന്നത്.

മരട് ഫ്‌ളാറ്റ് വിവാദത്തില്‍ വി എസ് അച്യുതാനന്ദന്‍ മറുപടി പറയണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. മരടില്‍ ഹോളി ഫെയ്ത്ത് എച്ച് 2 ഒ ഫ്‌ളാറ്റിന് മുന്നില്‍ ഫ്‌ളാറ്റ് ഉടമകള്‍ നടത്തുന്ന ധര്‍ണയില്‍ പങ്കെടുത്ത് പിന്തുണ പ്രഖ്യാപിക്കാനെത്തിയപ്പോഴാണ് എ എന്‍ രാധാകൃഷ്ണന്‍ ഇങ്ങനെ പ്രതികരിച്ചത്.

പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ നടത്തിയ അഴിമതിയുടെ ഫലമാണ് ഇപ്പോള്‍ ഫ്‌ളാറ്റുടമകള്‍ അനുഭവിക്കുന്നതെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു. തീരദേശ നിയന്ത്രണ മേഖല നിയമങ്ങല്‍ ലംഘിച്ചാണ് ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചത്. ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുടെ ഈ ക്രമക്കേടിന് ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുകയായിരുന്നു. ഇത് അറിയാതെയാണ് ഫ്‌ളാറ്റുടമകള്‍ ഫ്‌ളാറ്റുകള്‍ വാങ്ങിയത്. 2007ലാണ് ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കാന്‍ നിര്‍മ്മാണ അനുമതി കൊടുക്കുന്നത്. അന്ന് വിഎസ് അച്യുതാനന്ദനാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നത്. കയ്യില്‍ പണമില്ലാത്തവരാണ് ഫ്‌ളാറ്റ് വാങ്ങുന്നതെന്നും രാധാകൃഷ്ണന്‍ പറയുന്നു. ഒരു സെന്റിന് 25ഉം 30ഉം ലക്ഷം രൂപ വരുമ്പോള്‍ അത് കൊടുക്കാനില്ലാത്തവരാണ് അമ്പതും അറുപതും ലക്ഷം രൂപ കൊടുത്ത് ഫ്‌ളാറ്റ് വാങ്ങുന്നത്. അങ്ങനെയുള്ളവരാണ് ഇപ്പോള്‍ കുടിയിറക്കല്‍ ഭീഷണി നേരിടുന്നത്.

‘പ്രശ്‌ന പരിഹാരത്തിനായി സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണം. 2007ല്‍ ചട്ടവിരുദ്ധമായി ഫ്‌ളാറ്റിന് അനുമതി നല്‍കിയ അഴിമതിക്കാരായ മുന്‍സിപ്പല്‍ സെക്രട്ടറിയെയും ചെയര്‍മാനെയും അറസ്റ്റ് ചെയ്യണം. അക്കാലത്ത് മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദന് ഇക്കാര്യത്തെക്കുറിച്ച് അറിയാമെന്ന് എനിക്ക് ഉറപ്പുണ്ട്.- രാധാകൃഷ്ണന്‍ പറയുന്നു. സിപിഎം നടത്തുന്ന പിന്തുണ നാടകവും ആശ്വസിപ്പിക്കലുകളും അവസാനിപ്പിക്കണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെടുന്നു.

also read:എന്തുകൊണ്ടാണ് മരട് ഫ്ലാറ്റുകള്‍ പൊളിക്കേണ്ടി വരുന്നത്? തുടക്കം മുതല്‍ ക്രമക്കേട്, നിയമലംഘനം, അഴിമതി; വിവാദത്തിന്റെ പൂര്‍ണ വിവരങ്ങള്‍

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍