UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അവള്‍ ഞങ്ങളുടെ മോളായിരുന്നു; സൂറത്ത് ബലാത്സംഗ കൊലയുടെ ഇരയെ തേടി ആന്ധ്ര ദമ്പതി

ഡിഎന്‍എ പരിശോധന നടത്തണമെന്നാണ് പൊലീസ് പറയുന്നത്

ഗുജറാത്തിലെ സൂറത്തില്‍ മൃഗീയമായി പീഡിപ്പിക്കപ്പെട്ടശേഷം കൊലപ്പെടുത്തി വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയ എട്ടു വയസുകാരി തങ്ങളുടെ മകള്‍ ആണെന്ന് അവകാശപ്പെട്ട ആന്ധ്രപ്രദേശ് ദമ്പതി. സ്വകാര്യഭാഗങ്ങളില്‍ ഉള്‍പ്പെടെ ശരീരത്തില്‍ 86 ഓളം മുറിവുകളോടെ കണ്ടെത്തിയ പെണ്‍കുട്ടി ആരാണെന്ന് പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഗുജറാത്ത് സ്വദേശിയല്ല കുട്ടിയെന്നും ബംഗാളില്‍ നിന്നോ ഒഡീഷയില്‍ നിന്നോ ഉള്ള കുടിയേറ്റ ജോലിക്കാരുടെ മകള്‍ ആയിരിക്കാം എന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഇതിനിടയിലാണ് ആന്ധ്രയിലെ പ്രകാശം ഗ്രാമത്തില്‍ നിന്നും ഇരയായ പെണ്‍കുട്ടി തങ്ങളുടെ മകളാണെന്നു പറഞ്ഞ് ദമ്പതി വന്നിരിക്കുന്നത്. 2017 ഒക്ടോബര്‍ മുതല്‍ കുട്ടിയെ കാണാനില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇതു സംബന്ധിച്ച് പൊലീസില്‍ നല്‍കിയ പരാതിയുടെ കോപ്പിയും കൊണ്ടുവന്നിരുന്നു.

ഇരയായ പെണ്‍കുട്ടിയുടേതെന്നു പറയുന്ന ആധാര്‍ കാര്‍ഡ് അവര്‍ കൊണ്ടുവന്നിട്ടുണ്ടെന്നും ഡിഎന്‍എ പരിശോധനയ്ക്കു വേണ്ടിയുള്ള നടപടികള്‍ തുടങ്ങിയെന്നും അതിനുശേഷം മാത്രമേ കാര്യങ്ങളില്‍ സ്ഥിരീകരണം ഉണ്ടാകുവെന്നുമാണ് സൂറത്ത് പൊലീസ് പറയുന്നത്.

പെണ്‍കുട്ടിയെ തിരിച്ചറിയാനായി ചിത്രങ്ങള്‍ സൂറത്ത് പൊലീസ് ട്വീറ്റ് ചെയ്തിരുന്നു. കുട്ടിയുടെ മൃതദേഹം കിട്ടി പത്തു ദിവസത്തോളം ആയിട്ടും ആരും അന്വേഷിച്ച് വരാതിരുന്നതിനെതുടര്‍ന്നായിരുന്നു കുട്ടിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ഈ ചിത്രം കണ്ടാണ് ഇതു തങ്ങളുടെ കുട്ടിയാണെന്ന് മനസിലാക്കിയതെന്നാണ് ആന്ധ്ര ദമ്പതി പറയുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍