UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രത്യേകപദവി; എംപിമാരെല്ലാം രാജിവയ്ക്കുന്നു, കേന്ദ്രത്തിനെതിരേ പോരാട്ടം ശക്തമാക്കി വൈഎസ്ആര്‍ കോണ്‍ഗ്രസും

ഡല്‍ഹിയില്‍ നിരാഹാര സമരം ആരംഭിക്കും

ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം കേന്ദ്രത്തിനു മേല്‍ കൂടുതല്‍ സമ്മര്‍ദ്ദത്തോടെ ചെലുത്താനായി വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ എല്ലാ എംപിമാരും രാജിവയ്ക്കുന്നു. പാര്‍ട്ടി അധ്യക്ഷന്‍ ജഗമോഹന്‍ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. സഭയില്‍ ബജറ്റ് സമ്മേളനം തീരുന്ന ഏപ്രില്‍ അഞ്ചിനായിരിക്കും എംപിമാരുടെ രാജിയെന്നും ഗുണ്ടൂരില്‍ പാര്‍ട്ടി പദയാത്രയില്‍ പങ്കെടുത്തു സംസാരിക്കുമ്പോള്‍ ജഗമോഹന്‍ അറിയിച്ചു.

കേന്ദ്രസര്‍ക്കാരിനെതിരേ വന്‍പ്രതിഷേധ പരിപാടികളും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസം മുതല്‍ ഡല്‍ഹിയില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുംയ ആന്ധ്രഭവനു മുന്നിലായിരിക്കും നിരാഹരം സമരം. പാര്‍ലമെന്റിനു മുന്നില്‍ നിന്നും വന്‍ പ്രകടനമായി എത്തിയായിരിക്കും നിരാഹാര സമരം ആരംഭിക്കുന്നത്. ഇതിനു സമാന്തരമായി ആന്ധ്രയിലും പ്രതിഷേധ പരിപാടികള്‍ ശക്തമാക്കും. വിദ്യാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ റിലേ നിരാഹാരം ആരംഭിക്കും. സര്‍വകലാശാലകളിലായിരിക്കും വിദ്യാര്‍ത്ഥികളുടെ സമരം. പ്രവര്‍ത്തകര്‍ അതാത് മണ്ഡലങ്ങളിലും. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും സമരത്തില്‍ പങ്കെടുക്കുമെന്നും ജഗന്‍ അറിയിച്ചു.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവിനേയും ജഗന്‍ ശക്തമായി വിമര്‍ശിച്ചു. പ്രത്യേക പദവിക്കായി നായിഡു ഇക്കാലമത്രയും ഒന്നും ചെയ്തിട്ടില്ലെന്നും കേന്ദ്രസര്‍ക്കാരിനു മുന്നില്‍ കാര്യമായ ഒരു സമ്മര്‍ദ്ദവും മുഖ്യമന്ത്രി ചെലുത്തുന്നില്ലെന്നും നായിഡുവിന്റെ വാദങ്ങളെല്ലാം ദുര്‍ബമലാണെന്നും ജഗമോഹന്‍ റെഡ്ഡി കുറ്റപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍