UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കാരണക്കാരന്‍ മോദി: വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ പത്മഭൂഷണ്‍ തിരികെ നല്‍കുമെന്ന് ഹസാരെ

സമരം അഞ്ച് ദിവസം പിന്നിട്ടതോടെ ഹസാരെയുടെ ആരോഗ്യനിലയെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്

കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ പത്മഭൂഷണ്‍ പുരസ്‌കാരം തിരിച്ച് കൊടുക്കുമെന്ന് അണ്ണ ഹസാരെ. അഴിമതിക്കെതിരായ ലോക്പാല്‍-ലോകായുക്ത നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരം കിടക്കുകയാണ് ഹസാരെ. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ പൂര്‍ണ ഉത്തരവാദിത്വം പ്രധാനമന്ത്രിക്കായിരിക്കുമെന്നും ഹസാരെ പറഞ്ഞു.

സമരം അഞ്ച് ദിവസം പിന്നിട്ടതോടെ ഹസാരെയുടെ ആരോഗ്യനിലയെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. 81കാരനായ ഹസാരെയുടെ രക്തസമ്മര്‍ദ്ദവും ശരീരത്തിലെ പഞ്ചസാരയുടെ അളവും വര്‍ധിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തൂക്കവും നാല് കിലോ കുറഞ്ഞു. ഇന്നലെ നടത്തിയ പരിശോധനയിലാണ് ഡോ. ധനഞ്ജയ് പോട്ടെ വെളിപ്പെടുത്തല്‍ നടത്തിയത്. ഗാന്ധിജിയുടെ 71-ാം രക്തസാക്ഷി ദിനത്തിലാണ് ഹസാരെ പൂണെയ്ക്ക് അടുത്ത് തന്റെ വാസസ്ഥലമായ റാളെഗന്‍ സിദ്ധിയില്‍ ഉപവാസം തുടങ്ങിയത്.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുകയെന്നതാണ് ഹസാരെയുടെ മറ്റൊരു ആവശ്യം. ഹസാരെയുടെ സമരത്തിന് ഒട്ടേറെ കര്‍ഷക സംഘടനകളുടെ പിന്തുണയുണ്ട്. ഇന്നലെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇവര്‍ പൂനെ-അഹമ്മദാബാദ് ദേശീയപാത ഉപരോധിച്ചിരുന്നു. ഹസാരെ ഇടപെട്ടാണ് ഉപരോധം പിന്‍വലിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍