UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആന്തൂരിലെ വ്യവസായി സാജന്റെ ആത്മഹത്യക്കേസ്: അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കം

കേസില്‍ ആരോപണവിധേയരായ ആന്തൂര്‍ നഗരസഭാധ്യക്ഷ പി കെ ശ്യാമളയെയും ഉദ്യോഗസ്ഥരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.

ആന്തൂരിലെ വ്യവസായി സാജന്‍ പാറയിലിന്റെ ആത്മഹത്യക്കേസിലെ അന്വേഷണം ആര്‍ക്കെതിരെയും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് അവസാനിപ്പിക്കാനൊരുങ്ങുന്നു. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാത്തതിലെ മനോവിഷമമാണ് സാജന്റെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.

അതേസമയം കേസില്‍ ആരോപണവിധേയരായ ആന്തൂര്‍ നഗരസഭാധ്യക്ഷ പി കെ ശ്യാമളയെയും ഉദ്യോഗസ്ഥരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. നഗരസഭയിലെ ഫയലുകള്‍ പിടിച്ചെടുത്ത് പരിശോധിച്ചിരുന്നു. കണ്‍വെന്‍ഷന്‍ സെന്ററിന്റെ അനുമതിയുമായി ബന്ധപ്പെട്ട മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ സാജന്റെ ആത്മഹത്യയിലേക്ക് നയിച്ച ക്രിമിനല്‍ കുറ്റം ചെയ്‌തെന്ന് സ്ഥാപിക്കാനാവശ്യമായ തെളിവുകള്‍ ശ്യാമളയടക്കമുള്ളവര്‍ക്കെതിരെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ല.

പ്രതികളാരും ഇല്ലാത്ത അസ്വാഭാവിക മരണക്കേസിന്റെ റിപ്പോര്‍ട്ട് തളിപ്പറമ്പ് തഹസില്‍ദാര്‍ക്കാകും നല്‍കുക. അതിനാല്‍ തന്നെ കേസില്‍ തുടര്‍നടപടികളും ഉണ്ടാകില്ല. ആത്മഹത്യയ്ക്ക് കാരണം കുംടുംബ പ്രശ്‌നങ്ങളാണെന്ന് സിപിഎം മുഖപത്രത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇത് വ്യാജവാര്‍ത്തകളാണെന്ന് വ്യക്തമാക്കി കണ്ണൂര്‍ എസ് പി സാജന്റെ ഭാര്യ ബീനയ്ക്ക് കത്തയച്ചിരുന്നു. കുടുംബത്തെ അപമാനിക്കും വിധം സിപിഎം മുഖപത്രത്തിലും സോഷ്യല്‍ മീഡിയയിലും വാര്‍ത്തകള്‍ വന്നതിനെതിരെ ബീന നല്‍കിയ പരാതിയിലാണ് എസ് പിയുടെ മറുപടി കത്ത്.

കുടുംബത്തെ അപമാനിച്ചുകൊണ്ട് വാര്‍ത്തകളില്‍ പറയുന്ന മൊഴി പോലീസിന് ലഭിച്ചിട്ടില്ല. ഈ വിവരം അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയതല്ലെന്നും വ്യാജമായി സൃഷ്ടിച്ചതാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.

also read:65 പോലീസുകാരുടെ ആത്മഹത്യ എത്രയോ നിസാരം, നിങ്ങള്‍ ഹൃദയസ്തംഭന മരണങ്ങളുടെ കണക്കെടുക്കൂ, വിവാഹ മോചനങ്ങളുടെയും; കേരള പോലീസിനുള്ളിലെ ‘ഇന്‍സ്റ്റിറ്റ്യൂഷന്‍ കൊലകള്‍’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍