UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായിയുടേത് വൈകിവന്ന വിവേകം: ബിജെപിയ്‌ക്കെതിരായ ഐക്യത്തിനിടയിലും ആന്റണിയുടെ കുത്തിത്തിരിപ്പ്

എച്ച് ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണറായി പങ്കെടുത്തതിനെക്കുറിച്ച് ആന്റണി

വൈകിയാണെങ്കിലും കേരള മുഖ്യമന്ത്രി പിണറായി വിജയന് വിവേകമുദിച്ചതില്‍ അഭിനന്ദനമെന്ന് എ കെ ആന്റണി. കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പിണറായി പങ്കെടുത്തതിനെ വിമര്‍ശിച്ചുകൊണ്ടാണ് ആന്റണി ഇങ്ങനെ പറഞ്ഞത്.

കോണ്‍ഗ്രസിന്റെ ഏഴയലത്ത് നില്‍ക്കില്ലെന്ന് പറഞ്ഞ പിണറായി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നും വൈകിവന്ന വിവേകത്തിന് പിണറായിയെ അഭിനന്ദിക്കുന്നുവെന്നുമാണ് ആന്റണി പറഞ്ഞത്. കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരമേറ്റ സത്യപ്രതിജ്ഞാ ചടങ്ങ് രാജ്യത്തെ ബിജെപി വിരുദ്ധ രാഷ്ട്രീയ കക്ഷികളെക്കൊണ്ട് നിറഞ്ഞിരുന്നു. ബിജെപിയ്‌ക്കെതിരായ വിശാല സഖ്യത്തിന്റെ അനൗദ്യോഗിക പ്രഖ്യാപനം കൂടിയായി ചടങ്ങ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍