UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹണീട്രാപ്പ് കേസില്‍ ആന്റണി കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു: സെക്രട്ടേറിയറ്റില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞു

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന സമയത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെ നില്‍ക്കാന്‍ മാധ്യമങ്ങളെ അനുവദിച്ചിരുന്നു

മുന്‍ മന്ത്രി എകെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട മംഗളം ചാനലിന്റെ ഹണീട്രാപ്പ് കേസ് അന്വേഷിച്ച ആന്റണി കമ്മിഷന്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതേസമയം സെക്രട്ടേറിയറ്റിലെ കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷന് മുന്നില്‍ കനത്ത സുരക്ഷ ഒരുക്കിയ സര്‍ക്കാര്‍ മാധ്യമങ്ങളെ അകത്തു കടക്കാന്‍ അനുവദിച്ചില്ല. മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെയാണ് സാധാരണ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കുക.

എന്നാലിന്ന് സെക്രട്ടേറിയറ്റ് വളപ്പിനകത്തേക്ക് പോലും മാധ്യമങ്ങളെ പ്രവേശിപ്പിച്ചില്ല. എന്തുകൊണ്ടാണ് മാധ്യമങ്ങളെ തടയുന്നതെന്ന് വിശദീകരിക്കാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന സമയത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെ നില്‍ക്കാന്‍ മാധ്യമങ്ങളെ അനുവദിച്ചിരുന്നു. എന്നാല്‍ ഇന്നുരാവിലെ മാധ്യമങ്ങളെത്തിയപ്പോള്‍ ഗെയ്റ്റിന് സമീപം വച്ച് തടയുകയായിരുന്നു. സാധാരണക്കാരായ ജനങ്ങളുടെ അവകാശങ്ങള്‍ മാത്രമേ മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ളൂ എന്നിരിക്കെ പൊതുജനങ്ങള്‍ക്ക് സെക്രട്ടേറിയറ്റിനുള്ളിലുള്ള സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. എന്‍സിപിയുടെ മന്ത്രിസ്ഥാനം ഒഴിഞ്ഞുകടക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയമായി ഏറെ നിര്‍ണായകമായ റിപ്പോര്‍ട്ടാണ് ഇന്ന് സമര്‍പ്പിക്കപ്പെടുന്നത്.

റിപ്പോര്‍ട്ട് അനുകൂലമായാല്‍ എകെ ശശീന്ദ്രന്‍ നിരപരാധിയാണെന്ന് വരികെയും വീണ്ടും മന്ത്രിയാകുകയും ചെയ്യും. കേസില്‍ പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക കോടതിയ്ക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയതായും പരാതി പിന്‍വലിക്കുന്നതായും ഹൈക്കോടതിയെ അറിയിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍