UPDATES

സിനിമാ വാര്‍ത്തകള്‍

അമേരിക്കന്‍ ടി വി സീരിയലില്‍ അഭിനയിക്കണം: അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും രാജിവച്ചു

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഗജേന്ദ്ര ചൗഹാന്റെ രാജിയ്ക്ക് ശേഷമാണ് അനുപം ഖേര്‍ എഫ്ടിഐഐയുടെ ചെയര്‍മാനായത്‌

പൂനെ ഫിലിം ആന്‍ ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും അനുപം ഖേര്‍ രാജിവച്ചു. ഒരു അന്താരാഷ്ട്ര ടെലിവിഷന്‍ സീരിയലിന് വേണ്ടി അമേരിക്കയില്‍ താമസമാക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് രാജി. അടുത്ത ഒമ്പത് മാസത്തോളം താന്‍ അമേരിക്കയിലായിരിക്കുമെന്ന് ഖേര്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റത്തോറിന് അയച്ച കത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.

‘ഈ ജോലി ചെയ്യുമ്പോള്‍ എനിക്ക് എന്നോടും വിദ്യാര്‍ത്ഥികളോടും മാനേജ്‌മെന്റിനോടും നീതി പുലര്‍ത്താനാകുമെന്ന് തോന്നുന്നില്ല. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാതെ എന്റെ ഉത്തരവാദിത്വം നിര്‍വഹിക്കാനുമാകില്ല. അതിനാല്‍ എന്റെ രാജിക്കത്ത് സ്വീകരിക്കണം.’ എന്നാണ് ഈ കത്തില്‍ പറഞ്ഞിരിക്കുന്നത്. മന്ത്രി രാജി സ്വീകരിച്ചിട്ടുണ്ട്. അനുപം ഖേറിന്റെ സേവനങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഗജേന്ദ്ര ചൗഹാന്റെ പിന്‍ഗാമിയായാണ് ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായത്. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച കാലഘട്ടമായിരുന്നു പൂനെയില്‍ ചൗഹാന്റേത്. 15 മാസം കൊണ്ട് അദ്ദേഹത്തിന് രാജിവയ്‌ക്കേണ്ടതായും വന്നു. അദ്ദേഹത്തിന്റെ നിയമനത്തിനെതിരെ കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥികള്‍ 139 ദിവസം നീണ്ടുനിന്ന സമരം നടത്തിയിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 11നാണ് ഖേര്‍ ചുമതലയേറ്റത്.

ന്യൂ ആംസ്റ്റര്‍ഡാം എന്ന ടെലിവിഷന്‍ സീരിയലിലാണ് അനുപം ഖേര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. എറിക് മാന്‍ഹെയ്മര്‍ എഴുതിയ ട്വെല്‍വ് പ്രാക്ടീസ്: ലൈഫ് ആന്‍ഡ് ഡെത്ത് അറ്റ് ബല്ലേവൂ ഹോസ്പിറ്റല്‍ എന്ന മെഡിക്കല്‍ നാടകത്തെ അടിസ്ഥാനമാക്കിയാണ് ഈ സീരിയലില്‍. ഡോ. വിജയ് കപൂര്‍ എന്ന കഥാപാത്രത്തെയാണ് ഖേര്‍ അവതരിപ്പിക്കുന്നത്.

ആരാണ് കൂടിയ കാവി? ഗജേന്ദ്ര ചൗഹാനോ അതോ അനുപം ഖേറോ?

“മന്‍മോഹന്‍ സിംഗിനെ ഞാന്‍ തെറ്റിദ്ധരിച്ചു”: ‘ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററി’ല്‍ മന്‍മോഹനാകുന്ന അനുപം ഖേര്‍

ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശന പരീക്ഷ ഫീസ് കുത്തനെ കൂട്ടി

റെസ്‌റ്റോറന്റിനു മുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് ദേശീയഗാനത്തിനായി 52 സെക്കന്‍ഡ് എഴുന്നേറ്റു നില്‍ക്കാനാവില്ലേ? അനുപം ഖേര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍