UPDATES

സിഒടി നസീറിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തത് സിപിഎം പ്രവര്‍ത്തകന്‍; അറസ്റ്റിലായവരുടെ മൊഴി പുറത്ത്

അറസ്റ്റിലായ മൂന്ന് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തലശേരി കോടതി തള്ളി

വടകരയിലെ സിപിഎം വിമത സ്ഥാനാര്‍ത്ഥി സിഒടി നസീറിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് സിപിഎം പ്രവര്‍ത്തകനായ പൊട്ടിയന്‍ സന്തോഷാണെന്ന് അറസ്റ്റിലായ പ്രതികളുടെ മൊഴി. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കുണ്ടേരി സ്വദേശിയായ ഇയാള്‍. തലശേരി ഏരിയാ കമ്മിറ്റി ഓഫീസിലെ സെക്രട്ടറിയായിരുന്ന രാജേഷ് ഒട്ടേറെ തവണ പൊട്ടിയന്‍ സന്തോഷിനെ ഫോണില്‍ വിളിച്ചതിനും തെളിവ് ലഭിച്ചിട്ടുണ്ട്.

അതേസമയം അറസ്റ്റിലായ മൂന്ന് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തലശേരി കോടതി തള്ളി. മെയ് 18ന് രാത്രി 7.30ന് തലശേരി കായ്യത്ത് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനടുത്ത് വച്ചാണ് നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ചത്. ആക്രമണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് സിപിഎം ഇപ്പോഴും പറയുന്നത്. എ എന്‍ ഷംസീര്‍ എംഎല്‍എയ്ക്ക് തന്നെ ആക്രമിച്ചതില്‍ പങ്കുണ്ടെന്നാണ് നസീര്‍ ആരോപിക്കുന്നത്.

സിഒടി നസീറിനെ ആക്രമിക്കുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തു വന്നു. കുത്തി വീഴ്ത്തിയ ശേഷം ബൈക്ക് ഓടിച്ചു കയറ്റുന്നതിന്റെ കൂടുതല്‍ വ്യക്തതയുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. സംഭവത്തില്‍ അന്വേഷണ സംഘം തെളിവെടുപ്പ് തുടരുന്നുണ്ട്. അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പേരടക്കം അഞ്ചു പേരാണ് ഇതുവരെ പിടിയിലായത്.

read more:അമ്മ മരിച്ചതുപോലും ശിവാളിയെ അറിയിച്ചില്ല, കോഴിക്കോട്ട് അടിമയാക്കിയ യുവതിയുടെ ബന്ധുക്കളെ അട്ടപ്പാടിയില്‍ കണ്ടെത്തി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍