UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെജ്രിവാള്‍-കമല്‍ഹാസന്‍ കൂടിക്കാഴ്ച ഇന്ന്; വിഷയം രാഷ്ട്രീയം

കെജ്രിവാള്‍ ചെന്നൈയില്‍ എത്തിയാണ് കമലിനെ കാണുന്നത്

തമിഴ് രാഷ്ട്രീയം അതിന്റെ ഏറ്റവും സങ്കീര്‍ണമായ ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ആകാംക്ഷകള്‍ക്ക് ആഴം കൂട്ടി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി തലവനുമായ അരവിന്ദ് കെജ്രിവാള്‍ നടന്‍ കമലഹാസനുമായി ഇന്നു കൂടിക്കാഴ്ച നടത്തും. ചെന്നൈയില്‍ എത്തിയാണ് കെജ്രിവാള്‍ കമലിനെ കാണുന്നത്. കൂടിക്കാഴ്ച സ്ഥിരീകരിക്കുന്നുണ്ടെങ്കിലും കൂടുതല്‍ വിശദീകരണം നല്‍കാന്‍ എഎപി വൃത്തങ്ങള്‍ തയ്യാറാകുന്നില്ല. എന്നാല്‍ ഇരുവരും രാഷ്ട്രീയവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നു വ്യക്തമാക്കാനും പാര്‍ട്ടി വൃത്തങ്ങള്‍ മടിക്കുന്നില്ല. ഇന്നു രാവിലെ 11.30 ഓടെ അരവിന്ദ് കെജ്രിവാള്‍ ചെന്നൈയില്‍ എത്തുമെന്നാണ് പ്രതീക്ഷ. ഇരുവരും ഒരുമിച്ചായിരിക്കും ഉച്ചഭക്ഷണം കഴിക്കുന്നത്.

അണ്ണാ ഡിഎംകെ സര്‍ക്കാരിനെതിരേ ശക്തമായ ഭാഷയില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്ന കമല്‍ ഈ മാസം അവസാനത്തോടെ സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് സൂചന നല്‍കിയിരുന്നു. നംവബറില്‍ സംസ്ഥാനത്ത് നടക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടായിരിക്കും പാര്‍ട്ടി രൂപീകരണമെന്നും അറിയുന്നു.

രാജ്യത്തെ വര്‍ഗീയ ശക്തികള്‍ക്കെതിരായ നിലപാടുകളാണ് കമല്‍ ഹാസന്‍ എടുക്കുന്നതെന്ന് അദ്ദേഹത്തിന്റെ പ്രവര്‍ത്തികളില്‍ നിന്നു വ്യക്തമാണെന്നു എഎപി വക്താവ് പറയുന്നു. രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് തീര്‍ച്ചയായും കെജ്രിവാളും കമല്‍ഹാസനും സംസാരിക്കുമെന്നും വക്താവ് പറയുന്നു. ബിജെപി സര്‍ക്കാരിനെതിരേ ഒരു ദേശീയ പ്രതിപക്ഷ സഖ്യം ഉണ്ടാക്കാനുള്ള കെജ്രിവാളിന്റെ തീരുമാനവും ഈ കൂടിക്കാഴ്ചയുമായി ബന്ധപ്പെടുത്താമെന്നും രാഷ്ട്രീയനിരീക്ഷകര്‍ പറയയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍