UPDATES

ട്രെന്‍ഡിങ്ങ്

ഹൂസ്റ്റണില്‍ നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധവുമായി ഹിന്ദു ഹ്യൂമന്‍ റൈറ്റ്‌സ് ഉള്‍പ്പെടെയുള്ള സംഘടനകള്‍

പുറത്തെ പ്രതിഷേധം കണക്കിലെടുക്കാതെ അമ്പതിനായിരത്തിലേറെ മോദി അനുകൂലികളാണ് പരിപാടിയില്‍ പങ്കെടുത്തത്.

ഹുസ്റ്റണില്‍ നരേന്ദ്ര മോദി അനുകൂലികള്‍ സംഘടിപ്പിച്ച ഹൗഡിമോദി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകള്‍. ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് നേതാല് സുനിത വിശ്വനാഥ്, ബ്ലാക്ക് ലിവ്‌സ് മാറ്റര്‍ സ്ഥാപകന്‍ ആഷ്ടണ്‍ പി വുഡ്‌സ്, ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ നേതാവ് സയിദ് അലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

വസുദൈവ കുടുംബകത്തെക്കുറിച്ച് പഠിപ്പിക്കുന്ന തങ്ങളുടെ മതത്തെ തീവ്രവാദികള്‍ കയ്യേറിയതായി തങ്ങള്‍ ഭയപ്പെടുന്നുവെന്ന് സുനിത പ്രതികരിച്ചു. മുസ്ലിങ്ങള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടത്തുകയും ഭരണഘടനയെയും ക്രമസമാധാനത്തെയും കയ്യേറ്റം ചെയ്യുകയും ചെയ്യുകയും ചെയ്യുന്ന മതമായി അത് മാറിയിരിക്കുന്നു. കാശ്മീരി ജനതയുടെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ചും തങ്ങള്‍ക്ക് ആശങ്കയുണ്ട്. 19 ലക്ഷത്തോളം ജനങ്ങള്‍ പൗരത്വം നഷ്ടപ്പെട്ടവരായി ജീവിക്കുന്നതിനെയും തങ്ങള്‍ ഭയപ്പെടുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധത്തില്‍ ഖാലിസ്ഥാനി സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തെന്നും എന്നാല്‍ അലയന്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് അക്കൗണ്ടബിലിറ്റി(എജെഎ) ഇതില്‍ നിന്നും വിട്ടുനിന്നെന്നും അലി വ്യക്തമാക്കി. ‘ഞങ്ങള്‍ കാശ്മീരികളെയും ന്യൂനപക്ഷത്തെയും ദലിതരെയും പിന്തുണയ്ക്കുന്നു. എല്ലാവര്‍ക്കും പ്രതിഷേധിക്കാന്‍ സ്വാതന്ത്ര്യമുള്ള സ്വതന്ത്ര രാജ്യമാണ് ഇത്. എന്നാല്‍ എന്നാല്‍ എജെഎയ്ക്ക് ഹിന്ദുത്വയ്‌ക്കെതിരായ അജണ്ടയുണ്ടെന്നും അലി കൂട്ടിച്ചേര്‍ത്തു.

അതേസമയം പുറത്തെ പ്രതിഷേധം കണക്കിലെടുക്കാതെ അമ്പതിനായിരത്തിലേറെ മോദി അനുകൂലികളാണ് പരിപാടിയില്‍ പങ്കെടുത്തത്. മറ്റ് കലാരൂപങ്ങള്‍ക്കൊപ്പം ഭംഗ്ര, ഗാര്‍ബ, ബംഗാളി ഗാനമായ എക്ല ചോലോ രേ എന്നിവയും വേദിയില്‍ അരങ്ങേറി. പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുക്കുന്നത് യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി സിഇഒ ആയ തൃഷ ഗുഡുരു അറിയിച്ചു. തന്റെ നിലപാടുകളിലൂടെ സ്ത്രീശാക്തീകരണത്തിന്റെ വക്താവായി മാറിയയാളാണ് മോദിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ പത്താം വയസ്സില്‍ അമേരിക്കയിലെത്തിയ തൃഷ മികച്ച സംരഭകയും ബാരക് ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് വൊളന്റിയര്‍ സര്‍വീസ് അവാര്‍ഡ് നേടിയ വ്യക്തിയുമാണ്. കാശ്മീരില്‍ വര്‍ഷങ്ങളായി നടക്കുന്നതിന് ഒരു അറുതി വരുത്താന്‍ ആരെങ്കിലും ഒരു തീരുമാനം എടുക്കണമായിരുന്നെന്നാണ് ഇവര്‍ പ്രതികരിച്ചത്. പ്രധാനമന്ത്രിയുടെ തീരുമാനത്തെ നമ്മള്‍ മാനിക്കണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. മോദി ഇവിടുത്ത ജനപ്രിയ നേതാവാണെന്നായിരുന്നു നോണ്‍ പ്രൊഫിറ്റ് വണ്‍ വേള്‍ഡ് എന്ന സംഘടനയുടെ അംഗമായ പരുള്‍ ബ്രംഭട്ടിന്റെ പ്രതികരണം.

also read:ഈ സൈക്കിള്‍ പത്ത് മീറ്റര്‍ ചവിട്ടുന്നയാള്‍ക്ക് ആയിരം രൂപ സമ്മാനം; എന്താ ട്രൈ ചെയ്യുന്നോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍