UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിഒടി നസീറിനെതിരായ ആക്രമണം ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി; അങ്ങനെ കാണാനാകില്ലെന്ന് നസീര്‍

മൂന്ന് തവണ മൊഴി രേഖപ്പെടുത്തിയപ്പോഴും നസീര്‍ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി

വടകരയില്‍ പി ജയരാജനെതിരെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിനെതിരെ നടന്ന ആക്രമണം ഒറ്റപ്പെട്ട സംഭവമാണെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. കേസില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

നസീറിന്റെ മൊഴി മൂന്ന് തവണ രേഖപ്പെടുത്തി. മൂന്ന് തവണയും മൊഴി നസീറിനെ വായിച്ച് കേള്‍പ്പിച്ചു. നസീര്‍ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു. അതേസമയം എഎന്‍ ഷംസീറിനെതിരായി സിഒടി നസീറിന്റെ ആരോപണങ്ങള്‍ പ്രതിപക്ഷം പലതവണ ഓര്‍മ്മിപ്പിച്ചെങ്കിലും മുഖ്യമന്ത്രി ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

എന്നാല്‍ മുഖ്യമന്ത്രി പറയുന്നത് തെറ്റാണെന്ന് സിഒടി നസീര്‍ പ്രതികരിച്ചു. തന്റെ മൊഴി രേഖപ്പെടുത്തിയപ്പോഴെല്ലാം ഷംസീര്‍ എംഎല്‍എയുടെ പേര് താന്‍ പറഞ്ഞിട്ടുള്ളതാണ്. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടിയുള്ള ആക്രമണത്തെ ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ലെന്നും നസീര്‍ കൂട്ടിച്ചേര്‍ത്തു.

read more:‘ഇതെന്താ പാകിസ്ഥാന്റെ കൊടിയാണോ?’, ബോട്ടുകളില്‍ പച്ചക്കൊടി കണ്ടാല്‍ കോസ്റ്റ്ഗാര്‍ഡിന്റെ ചോദ്യം; ആവര്‍ത്തിച്ചുള്ള ഈ അന്വേഷണം അത്ര നിഷ്കളങ്കമല്ലെന്ന് മത്സ്യത്തൊഴിലാളികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍