UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപിയില്‍ വീണ്ടും വിദേശ വിനോദ സഞ്ചാരിക്ക് നേരെ മര്‍ദ്ദനം: ഇക്കുറി ജര്‍മ്മന്‍ പൗരന്‍

റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്ററുടെ പരാതിയുടെ അടിസ്ഥാനില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ റെയില്‍വേ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു

ആഗ്രയില്‍ രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്കാകെ നാണക്കേടായി സ്വിസ് ദമ്പതികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ യുപിയില്‍ ജര്‍മ്മന്‍ പൗരന് നേരെയും അക്രമം. ജര്‍മ്മനിയിലെ ബെര്‍ലിന്‍ സ്വദേശിയായ ഹോള്‍ഗര്‍ എറിക് എന്നയാള്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. ഉത്തര്‍പ്രദേശിലെ റോബര്‍ട്ട്‌സ്ഗഞ്ച് റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് ഒരുകൂട്ടം ആളുകള്‍ ഇയാള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടത്.

റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്ററുടെ പരാതിയുടെ അടിസ്ഥാനില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ റെയില്‍വേ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അമാന്‍ കുമാര്‍ എന്നയാളാണ് റോബര്‍ട്ട്‌സ്ഗഞ്ച് പോലീസിന്റെ പിടിയിലായത്. അതേസമയം ജര്‍മ്മന്‍ പൗരന്‍ തന്റെ മുഖത്തടിച്ച പ്രകോപനത്തില്‍ തിരിച്ചടിക്കുകയായിരുന്നുവെന്നാണ് അമന്‍ കുമാര്‍ പറയുന്നത്. റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ വിദേശിയോട് താന്‍ ഇന്ത്യയിലേക്ക് സ്വാഗതം എന്ന് പറഞ്ഞപ്പോള്‍ തന്നെ അയാള്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ഇയാള്‍ പറയുന്നത്.

തന്നെ മര്‍ദ്ദിച്ചത് കൂടാതെ മുഖത്തു തുപ്പുകയും ചെയ്തുവെന്നും അമാന്‍ കുമാര്‍ പോലീസിനോട് അറിയിച്ചു. അതേസമയം സംഭവ സമയത്ത് അമാന്‍ കുമാര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസിന്റെ വിശദീകരണം. റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ ജര്‍മ്മന്‍കാരനോട് കുമാര്‍ പേരും വിശദാംശങ്ങളും തിരക്കി. മദ്യത്തിന്റെ മണമടിച്ചതിനാല്‍ ഇദ്ദേഹം പ്രതികരിക്കാതെ നടന്നു നീങ്ങി. ഇതില്‍ പ്രകോപിതനായാണ് അമന്‍ കുമാര്‍ വിദേശ വിനോദ സഞ്ചാരിയെ മര്‍ദ്ദിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍