UPDATES

സമരം നടക്കുമ്പോള്‍ ജോലിക്ക് കയറിയ മുത്തൂറ്റ് ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റെന്ന് ആരോപണം

ഒരുവിഭാഗം ജീവനക്കാര്‍ സമരം ആരംഭിച്ചതോടെ സ്ഥാപനം ഒന്‍പത് ദിവസമായി അടഞ്ഞു കിടക്കുകയായിരുന്നു.

മുത്തൂറ്റ് ഫിനാന്‍സിലെ സമരവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റെന്നും പിന്നീട് ചികിത്സ തേടിയവര്‍ക്ക് ആശുപത്രിയിലും മര്‍ദ്ദനമേറ്റെന്നും ആരോപണം. തൊഴിലാളി സമരം നടക്കുന്ന മുത്തൂറ്റ് ഫിനാന്‍സില്‍ ജോലിക്ക് കയറിയ ജീവനക്കാര്‍ക്ക് മർദ്ദനമേറ്റെന്നാണ് ആരോപണം. ഇന്നലെ രാത്രി 8.15 ഓടെയാണ് സംഭവം. അഞ്ച് ജീവനക്കാര്‍ക്കാണ് പരിക്കേറ്റത്. ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷന് സമീപം ശങ്കേഴ്സ് ലാബിന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് ഫിനാന്‍സ് റീജണല്‍ ഓഫീസിലെ ജീവനക്കാരാണ് മര്‍ദനത്തിന് ഇരയായത്.

ഒരുവിഭാഗം ജീവനക്കാര്‍ സമരം ആരംഭിച്ചതോടെ സ്ഥാപനം ഒന്‍പത് ദിവസമായി അടഞ്ഞു കിടക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന സാഹചര്യത്തിലെ ശാഖകളില്‍ ഇടപാടുകള്‍ നടത്താന്‍ തയ്യാറാണെന്ന് കാണിച്ച് കമ്പനി കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. ഇതോടെ രണ്ട് വനിതകള്‍ ഉള്‍പ്പെടെ 11 ജീവനക്കാര്‍ ജോലിക്ക് ഹാജരാകുകയും ചെയ്തു.

പ്രശ്‌നസാധ്യതകള്‍ കണക്കിലെടുത്ത് ഇവര്‍ ഇന്നലെ രാവിലെ 8.15 ഓടെ ജോലിയില്‍ പ്രവേശിച്ചിരിന്നു. വൈകിട്ട് ജോലികഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോഴാണ് സംഘടിച്ചെത്തിയ സമരക്കാര്‍ മര്‍ദ്ദിച്ചത്. പരിക്കേറ്റവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയെങ്കിലും സമരാനുകൂലികള്‍ പിന്തുടര്‍ന്നെത്തി വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ഡിവൈഎസ്പി പി.വി. ബേബി പറഞ്ഞു.

also read:“സഹോദരന്‍ മര്‍ദ്ദിക്കുന്നു, ഇസ്ലാം വിട്ടാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു” – ഒരു മതവിമര്‍ശകയുടെ ഫേസ്ബുക്ക് പോസ്റ്റ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍