UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കര്‍ണാടകത്തില്‍ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മിലടിച്ചെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് ശിവകുമാര്‍

എംഎല്‍എമാരില്‍ ഒരാള്‍ തലയില്‍ കുപ്പികൊണ്ടുള്ള അടിയേറ്റ് ചികിത്സ തേടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്‌

കര്‍ണാടകത്തില്‍ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മിലടിച്ചുവെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് എംഎല്‍എമാരായ ആനന്ദ് സിംഗും ജെ എന്‍ ഗണേഷും തമ്മില്‍ അടിപിടിയുണ്ടായെന്നും ഒരാള്‍ കുപ്പികൊണ്ടുള്ള അടിയേറ്റ് ചികിത്സ തേടിയെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി കെ ശിവകുമാര്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നും എംഎല്‍എമാര്‍ക്കിടയില്‍ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ആനന്ദ് സിംഗും ഗണേഷും അടക്കം എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരും അവരവരുടെ മുറികളിലുണ്ടെന്നും അധികം വൈകാതെ മാധ്യമങ്ങളെ കാണുമെന്നുമാണ് ശിവകുമാര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസിന്റെ എണ്‍പത് എംഎല്‍എമാരില്‍ 76 പേര്‍ മാത്രമാണ് റിസോര്‍ട്ടിലെത്തിയത്. ഇതിനിടെയാണ് രണ്ട് പേര്‍ തമ്മിലടിച്ച വാര്‍ത്തയും പുറത്തുവരുന്നത്.

റിസോര്‍ട്ടിലെത്താത്ത നാല് പേര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും വാര്‍ത്തകളുണ്ട്. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെക്കുറിച്ച് തങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞുവെന്നും കോണ്‍ഗ്രസിന് ഇനി ഒന്നും നിഷേധിക്കാനാകില്ലെന്നും കര്‍ണാടക ബിജെപി നേതൃത്വം ട്വിറ്ററിലൂടെ പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍