UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പത്തനാപുരത്ത് സിപിഐ-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലടിച്ചു; വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു

സിഐടിയു പ്രവര്‍ത്തകരായ നിരവധി പേര്‍ അടുത്തിടെ സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസിയില്‍ ചേര്‍ന്നിരുന്നു

പത്തനാപുരത്ത് സിപിഐ-സിപിഎം പ്രവര്‍ത്തകര്‍ തമ്മിടിച്ച് പോലീസുകാര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. പോലീസ് ജീപ്പും സ്വകാര്യ വാഹനങ്ങളും പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. മത്സ്യം ഇറക്കുന്നതിനെച്ചൊല്ലി ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ഓരോ ദിവസവും ഓരോ തൊഴിലാളി സംഘടനയാണ് പത്തനാപുരത്ത് മത്സ്യ ലോഡ് ഇറക്കുന്നത്. ഇതനുസരിച്ച് ചൊവ്വാഴ്ച മത്സ്യമിറക്കേണ്ടത് സിഐടിയുക്കാര്‍ ആയിരുന്നു. എന്നാല്‍ ഇത് മറികടന്ന് എഐടിയുസിയില്‍ ചേര്‍ന്നവര്‍ ഇന്നലെ ലോഡിറക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സിഐടിയു പ്രവര്‍ത്തകരായ നിരവധി പേര്‍ അടുത്തിടെ സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസിയില്‍ ചേര്‍ന്നിരുന്നു.

ഇതിനെ സിഐടിയു പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെ വാക്കേറ്റമുണ്ടാകുകയായിരുന്നു. ഡിവൈഎഫ്‌ഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ കൂടി വിഷയത്തില്‍ ഇടപെട്ടതോടെ ഇരുവിഭാഗവും നടുറോഡില്‍ ഏറ്റുമുട്ടി.

സ്ഥലത്തെത്തിയ പോലീസ് ലാത്തി വീശിയതോടെ പ്രവര്‍ത്തകര്‍ ചിതറിയോടി. പോലീസിന് നേരെ ഇവര്‍ കല്ലെറിയുകയും ചെയ്തു. കല്ലേറിലും ലാത്തിച്ചാര്‍ജ്ജിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

also read:‘മഠത്തിനുള്ളിലെ അതിഥി മുറികളിൽ നിന്ന് കന്യാ…സ്ത്രീകളോടൊപ്പം എത്ര പുരോഹിതരെ നാട്ടുകാർ പൊക്കിയെടുത്തിട്ടുണ്ട്’, പുരോഹിതർക്കെതിരെ സിസ്റ്റർ ലൂസി കളപ്പുര

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍