UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജനം ടിവിയുടെ ക്യാമറ തല്ലിപ്പൊളിച്ചു: ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനം

ജനം ടിവി, ന്യൂസ് 18, ഏഷ്യാനെറ്റ് എന്നീ ചാനലുകളുടെ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു

ശബരിമലയില്‍ വീണ്ടും യുവതികള്‍ പ്രവേശിക്കാനെത്തിയ സാഹചര്യത്തില്‍ പമ്പയിലെയും സമീപപ്രദേശങ്ങളിലെയും സംഘര്‍ഷാവസ്ഥ തുടരുന്നു. അഡ്വ. ബിന്ദു, കനക ദുര്‍ഗ എന്നീ യുവതികളാണ് ഇന്ന് രാവിലെ ശബരിമല ദര്‍ശനത്തിനായി എത്തിയത്.

അതേസമയം ഇവരെ തടയാനെത്തിയവര്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് പോലീസ് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമമുണ്ടായി. ബിന്ദുവിനെയും കനക ദുര്‍ഗയെയും ശബരിമലയില്‍ നിന്നും തിരികെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ പോലീസും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാകുകയായിരുന്നു. യുവതികളുടെ പ്രതികരണമെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഇതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്. ജനം ടിവി, ന്യൂസ് 18, ഏഷ്യാനെറ്റ് എന്നീ ചാനലുകളുടെ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ജനം ടിവിയുടെ ക്യാമറ തല്ലിത്തകര്‍ത്തു. ന്യൂസ് 18ലെ അരുണിന്റെ കൈ ഒടിഞ്ഞു. ജനം ചാനലിന്റെ ക്യാമറമാനെ പോലീസ് ബൂട്ടിട്ട് ചവിട്ടി.

‘നവോത്ഥാനം ഇവിടെ വേണ്ട: വൈക്കം സത്യഗ്രഹവും ക്ഷേത്രപ്രവേശനവുള്ള കേരളത്തിന്റെ റിപ്പബ്ലിക് ദിന ഫ്‌ളോട്ട് കേന്ദ്രം ഒഴിവാക്കി

അക്രമസാക്തരായ പ്രതിഷേധക്കാരെ തള്ളിനീക്കുന്നതിനിടയിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റത്. ഇന്നലെ ശബരിമല കയറാനെത്തിയ മനിതി സംഘത്തെ ഇരുന്നൂറോളം വരുന്ന പ്രതിഷേധക്കാര്‍ ആക്രോശത്തോടെ നേരിട്ടപ്പോള്‍ ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ശബരിമല കയറാനെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കുകയാണ് പോലീസ് ചെയ്യുന്നത്.

ഇന്ന് രാവിലെ 3.30 ഓടെയാണ് യുവതികള്‍ ശബരിമലയില്‍ എത്തിയത്. കുറച്ചു നേരം വിശ്രമിച്ച ശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു. ഇതിനിടെ യുവതികള്‍ക്കെതിരെ അപ്പാച്ചിമേട്ടില്‍ പ്രതിഷേധമുണ്ടായി. പോലീസിനെ അറിയിക്കാതെയാണ് ഇവര്‍ പമ്പയിലെത്തിയത്. സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും പോലീസ് സംരക്ഷണം ഒരുക്കിയിരുന്നു. പ്രതിഷേധത്തിനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു ഇത്. അതേസമയം പ്രതിഷേധം ശക്തമായതോടെ ക്രമസമാധാനം പാലിക്കണമെന്ന കാരണം ചൂണ്ടിക്കാട്ടി പോലീസ് യുവതികളെ മല കയറുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു.

മനിതി സംഘം തുണയായി; നനഞ്ഞ പടക്കമായ ശബരിമല സമരത്തെ ചൂടാക്കാനൊരുങ്ങി ബിജെപി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍