UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരുവനന്തപുരം നഗരസഭ യോഗത്തിനിടെ കയ്യാങ്കളി: മേയര്‍ക്ക് നേരെ ബിജെപി കൗണ്‍സിലര്‍മാരുടെ ആക്രമണം

ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച ചര്‍ച്ചയാണ് അക്രമാസക്തമായത്‌

തിരുവനന്തപുരം നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെ സംഘര്‍ഷം. കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ കയ്യാങ്കളിയില്‍ മേയര്‍ വി കെ പ്രശാന്തിന് പരിക്കേറ്റു. എല്‍ഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയിലെത്തിയത്.

ബിജെപി കൗണ്‍സിലര്‍മാര്‍ മേയറുടെ കഴുത്തിന് പിടിച്ചു തള്ളുകയായിരുന്നു. ഇതേത്തുടര്‍ന്ന് ദേഹാസ്വസ്ഥ്യമുണ്ടായ അദ്ദേഹത്തെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അതേസമയം ഈ ആരോപണം തെറ്റാണെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും ബിജെപി കൗണ്‍സിലര്‍മാരും നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധം നടത്തുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍