UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തമിഴ്‌നാട്ടില്‍ കസ്റ്റഡിയില്‍ മരിച്ച യോഗേഷിന്റെ വീടിനു നേരെ ആക്രമണം

കള്ളനോട്ട് സംബന്ധിച്ച ഇടപാടില്‍ യോഗേഷ് കോടാലി ശ്രീധരന്റെ സംഘവുമായി പിണങ്ങിയതായി തമിഴ്‌നാട് പോലീസ് സംശയമുന്നയിച്ചിരുന്നു

കള്ളനോട്ടുകേസില്‍ തമിഴ്‌നാട്ടില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ആര്‍ യോഗേഷിന്റെ വീടിനു നേരെ അജ്ഞാതരുടെ ആക്രമണം. കുപ്രസിദ്ധ കുറ്റവാളി കോടാലി ശ്രീധരന്റെ സംഘാംഗമായിരുന്ന യോഗേഷിന്റെ തൃശൂര്‍ വരിന്തരപ്പളിയിലെ വീട്ടിനുനേരെയായിരുന്നു കഴിഞ്ഞ ദിവസം അക്രമമുണ്ടായത്. വാഹനത്തിലെത്തിയ സംഘമാണ് വീടാക്രമിച്ചത്.

കള്ളനോട്ട് സംബന്ധിച്ച ഇടപാടില്‍ യോഗേഷ് കോടാലി ശ്രീധരന്റെ സംഘവുമായി പിണങ്ങിയതായി തമിഴ്‌നാട് പോലീസ് സംശയമുന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടെത്തിയ സംഘമാണ് വീടാക്രമിച്ചതെന്നാണ് സൂചനകള്‍. പോലീസ് കസ്റ്റഡിയില്‍ കടുത്ത പീഡനത്തിനിരയായാണ് യോഗേഷ് കൊല്ലപ്പെട്ടതെന്ന് നേരത്തെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍