UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശുഹൈബിനെ വെട്ടിനുറുക്കിയത് ഇറച്ചി വെട്ടുന്നത് പോലെയെന്ന് ദൃക്‌സാക്ഷി

കൊല്ലണമെന്ന് തീര്‍ച്ചപ്പെടുത്തിയായിരുന്നു ആക്രമണമെന്നും ദൃക്‌സാക്ഷി

യൂത്ത് കോണ്‍ഗ്രസ് നേതാവ് കണ്ണൂര്‍ എടയന്നൂര്‍ സ്വദേശി ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത് അതിക്രൂരമായാണെന്ന് ദൃക്‌സാക്ഷി. നിലത്തിരുന്ന് ഇറച്ചി വെട്ടുന്നത് പോലെയാണ് അക്രമികള്‍ ശുഹൈബിനെ വെട്ടിനുറുക്കിയത്.

ഇന്റര്‍നെറ്റ് കോളിലൂടെയാണ് ശുഹൈബിന് ഭീഷണി സന്ദേശം ലഭിച്ചതെന്നും വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന ശുഹൈബിന്റെ സുഹൃത്ത് ഇ നൗഷാദ് മനോരമ ന്യൂസിനോടാണ് വെളിപ്പെടുത്തിയത്. ശുഹൈബും സുഹൃത്തുക്കളും തട്ടുകടയിലിരുന്ന ചായ കുടിക്കുമ്പോഴാണ് 4 രജിസ്‌ട്രേഷന്‍ കാറിലെത്തിയ അക്രമി സംഘം ആക്രമിച്ചത്. ബോംബെറിഞ്ഞ ശേഷം വാളുകൊണ്ട് ശുഹൈബിന്റെ കാലില്‍ വെട്ടുകയായിരുന്നു. നിലത്ത് വീണ ശുഹൈബിനെ രണ്ട് പേര്‍ ചേര്‍ന്ന് ഇറച്ചി നുറക്കുന്നത് പോലെ വെട്ടി നുറുക്കി.

ഒരാള്‍ ഇരുന്നും മറ്റേയാള്‍ കുനിഞ്ഞ് നിന്നും ആയിരുന്നു വെട്ടിയത്. താന്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ തന്റെ കൈയ്ക്ക് വെട്ടി. കൊല്ലണമെന്ന ഉദ്ദേശത്തോടെയായിരുന്നു ആക്രമണം ഓടിയെത്തിയ നാട്ടുകാരുടെ നേരെയും ബോംബെറിഞ്ഞ ശേഷമാണ് ആക്രമി സംഘം മട്ടന്നൂര്‍ ഭാഗത്തേക്ക് കടന്നു കളഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍