UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലിഗയുടെ മൃതദേഹം ഓട്ടോ ഡ്രൈവര്‍ തിരിച്ചറിഞ്ഞു: ജാക്കറ്റ് അവരുടേതല്ലെന്നും മൊഴി

ഇതോടെ ലിഗയുടേത് ആത്മഹത്യയാണെന്ന പോലീസിന്റെ വാദം പൊളിയുകയാണ്‌

കോവളത്ത് കണ്ടെത്തിയ മൃതദേഹം അയര്‍ലന്‍ഡ് സ്വദേശി ലിഗ സ്‌ക്രോമേനിന്റേത് തന്നെയാണെന്ന് അവരെ കോവളത്ത് കൊണ്ടുപോയി വിട്ട ഓട്ടോ ഡ്രൈവര്‍ ഷാജി. ലിഗയുടെ വസ്ത്രം ഷാജി തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം മൃതദേഹത്തിലുണ്ടായിരുന്ന ജാക്കറ്റ് ലിഗ ധരിച്ചിരുന്നതല്ലെന്നാണ് ഷാജിയുടെ മൊഴി.

ഇതോടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ വാദം ശക്തമാകുകയാണ്. ആത്മഹത്യയാണെന്ന പോലീസ് നിഗമനം ഇതോടെ ദുര്‍ബലമാകുകയും ചെയ്തു. കോവളത്തിന് സമീപം ചെന്തിലാക്കരിയിലെ കണ്ടല്‍ക്കാട്ടില്‍ നിന്നും കണ്ടെടുത്ത മൃതദേഹത്തിലുണ്ടായിരുന്ന ജാക്കറ്റ് ലിഗയുടേതല്ലെന്ന് നേരത്തെ സഹോദരി ഇലീസ് സ്‌ക്രോമേനും പറഞ്ഞിരുന്നു. കൂടാതെ ലിഗ ആത്മഹത്യ ചെയ്തതോ അപകടത്തില്‍പ്പെട്ടതോ അല്ലെന്നും വിഷം ഉള്ളില്‍ ചെന്നതിന് തെളിവില്ലെന്നുമാണ് ഇലീസ് ചൂണ്ടിക്കാട്ടിയത്. ലിഗയ്ക്ക് എന്തുസംഭവിച്ചുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഒരാള്‍ക്ക് ഒറ്റയ്ക്ക് ഈ സ്ഥലത്തെത്താനാകില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നാണ് ഇലീസ് പറയുന്നത്.

ദുരൂഹത മാറാതെ അയര്‍ലണ്ട് സ്വദേശി ലിഗയുടെ മരണം; ചെന്തിലാക്കരിയില്‍ എത്തിയതെങ്ങനെ?

അന്വേഷണ സംഘത്തെ വിപുലീകരിച്ചതിന് പിന്നാലെയാണ് പുതിയ മൊഴി പുറത്തുവന്നത്. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. മൂന്ന് എസ്പിമാരും സംഘത്തിലുണ്ട്. ലിഗ എങ്ങനെ കണ്ടല്‍ക്കാട്ടിലെത്തിയെന്നും ആരെങ്കിലും കൂടെയുണ്ടായിരുന്നോയെന്നുമാണ് മുഖ്യമായും അന്വേഷിക്കുന്നത്. അതിന് ഉത്തരം കണ്ടെത്തിയാല്‍ തന്നെ മരണത്തിന്റെ ചുരുളഴിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. മരിച്ചത് ലിഗയാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞെങ്കിലും ഡിഎന്‍എ പരിശോധനയ്ക്കുള്ള സാമ്പിള്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജിയിലേക്ക് അയച്ചിട്ടുണ്ട്.

ആദ്യത്തെ 24 മണിക്കൂര്‍ പോലീസ് നഷ്ടപ്പെടുത്തി: ലിഗയുടെ സഹോദരി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍