UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ഗതാഗത മന്ത്രി

ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്റെ ശുപാര്‍ശ പ്രകാരമാണ് നീക്കമെന്ന് മന്ത്രി

ഓട്ടോ ടാക്‌സി നിരക്കില്‍ വര്‍ധനവുണ്ടാക്കേണ്ടി വരുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് താങ്ങാനാവുന്ന വിലയേയുണ്ടാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

വര്‍ധനവിനുള്ള ശുപാര്‍ശ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനില്‍ നിന്നും ലഭിച്ചതായി മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോടാണ് പറഞ്ഞത്. നിരക്ക് വര്‍ധനവില്ലാതെ ഓട്ടോ ടാക്‌സി രംഗത്തിന് മുന്നോട്ട് പോകാനാകില്ലെന്നാണ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ പഠിച്ച് വരുന്നതേയുള്ളൂ. എന്നാല്‍ നിരക്ക് വര്‍ധനവ് അംഗീകരിച്ചിട്ടുണ്ട്.

അതേസമയം ജനങ്ങള്‍ക്ക് താങ്ങാനാവുന്ന വിധത്തിലാകും വര്‍ധനവ് ഉണ്ടാകുക. ഏറ്റവും ഒടുവില്‍ ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചപ്പോഴും ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഓട്ടോ ടാക്‌സി തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനെ നിയമിച്ചത്. അടുത്ത മന്ത്രിസഭാ യോഗം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. അതിന് ശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍