യുവതി ധൈര്യപൂര്‍വം ചിത്രം പകര്‍ത്തിയതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു
യുവതിയ്ക്ക് മുന്നില്‍ വച്ച് ലൈംഗികാവയവം പുറത്തെടുക്കുകയും സ്വയംഭോഗം ചെയ്യുകയും ചെയ്ത ഓട്ടോ റിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍. മുംബൈയിലെ മലാദ് സബര്‍ബനില്‍ സെപ്തംബര്‍ ഒന്നിന് രാത്രിയോടെയാണ് സംഭവമെന്ന് മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് അറിയിച്ചു.
ന്യൂലിങ്ക് റോഡില്‍ ചിഞ്ചോലി ബന്ദര്‍ ബസ് സ്‌റ്റോപ്പിലാണ് സംഭവമുണ്ടായത്. മുഹമ്മദ് ഷാക്കില്‍ അബ്ദുല്‍ ഖാദര്‍ മേമന്‍ ആണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. ബസ് സ്‌റ്റോപ്പില്‍ വാഹനം കാത്തു നില്‍ക്കുകയായിരുന്ന യുവതിയ്ക്ക് മുമ്പില്‍ ഓട്ടോ നിര്‍ത്തിയ ഇയാള്‍ ഇവരോട് വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ ഇത് വിസമ്മതിച്ചു. അതോടെ തന്റെ പാന്റിന്റെ സിപ് തുറന്ന് ഇയാള്‍ സ്വയംഭോഗം ചെയ്യാന്‍ ആരംഭിക്കുകയായിരുന്നു. യുവതി ധൈര്യപൂര്‍വം ചിത്രം പകര്‍ത്തിയതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. അതോടെ ഇവര്‍ തന്റെ അമ്മയെ വിളിച്ച് വിവരം അറിയിച്ചതായും ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
യുവതിയുടെയും അമ്മയുടെയും പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ബംഗര്‍ നഗര്‍ പോലീസ് പ്രതിക്കെതിരെ 509-ാം വകുപ്പ് പ്രകാരം കേസെടുത്തു. ഒരു സ്ത്രീയുടെ ആത്മാഭിമാനത്തെ വൃണപ്പെടുത്തുന്ന വിധത്തില്‍ വാക്കുകളോ ആംഗ്യങ്ങളോ ഉപയോഗിക്കുകയും അപമാനിക്കുകയും ചെയ്യുന്നതിനെതിരെയുള്ള വകുപ്പാണ് ഇത്.
തുടര്‍ന്ന് ക്രൈംബ്രാഞ്ച് ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് ഷാക്കില്‍ അബ്ദുള്‍ ഖാദര്‍ മേമന്‍ അറസ്റ്റിലായത്. മാലാദ്, മല്‍വാനി, ഗോര്‍ഗോവന്‍, ഗണ്‍പത് പാട്ടില്‍ നഗര്‍, ദാഹിസാര്‍ എന്നീ പ്രദേശങ്ങളില്‍ സിസിടിവി ദൃശ്യങ്ങളുടെ കൂടി സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതിയെ ബംഗര്‍ നഗര്‍ പോലീസിന് കൈമാറി.