UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വരാപ്പുഴ കസ്റ്റഡി മരണം: ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ്ജിനെതിരെ നടപടി

ടൈഗര്‍ ഫോഴ്‌സിനെതിരെ ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും എസ്പി നടപടിയെടുത്തിരുന്നില്ല

വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ആരോപണ വിധേയനായ ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജ്ജിനെ സ്ഥലം മാറ്റി. തൃശൂര്‍ പോലീസ് അക്കാദമിയിലേക്കാണ് സ്ഥലംമാറ്റം. രാഹുല്‍ ആര്‍ നായര്‍ക്കാണ് പകരം ചുമതല.

വരാപ്പുഴ കസ്റ്റഡി മരണക്കേസിലെ പ്രതികള്‍ എസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളാണ്. ശ്രീജിത്തിന്റെ മരണം വിവാദമായതിനെ തുടര്‍ന്ന് എസ്പിയുടെ ടൈഗര്‍ ഫോഴ്‌സ്(ആര്‍ടിഎഫ്) പിരിച്ചുവിട്ടിരുന്നു. ടൈഗര്‍ ഫോഴ്‌സിനെതിരെ ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും എസ്പി നടപടിയെടുത്തിരുന്നില്ല. ഇതിനിടെ വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെയാ ആത്മഹത്യ കേസ് നിലനില്‍ക്കുന്നതല്ലെന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ കേസിലെ പ്രതികള്‍ക്കെതിരായ വീട്് ആക്രമണ കേസ് നിലനില്‍ക്കും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍