UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മനോജ് എബ്രഹാം പോലീസ് നായ: ഐജിയെ തെരുവില്‍ തെറിവിളിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍

മനോജ് എബ്രഹാമിനെ വെറുതെ വിടില്ലെന്നും ഗോപാലകൃഷ്ണന്‍ ഭീഷണി മുഴക്കി

ശബരിമല യുവതീ പ്രവേശനത്തിനെതിരെ ബിജെപി നടത്തുന്ന സംസ്ഥാന വ്യാപക പ്രതിഷേധത്തിനിടെ ഐജി മനോജ് എബ്രഹാമിനെതിരെ അധിക്ഷേപ വാക്കുകളുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. എറണാകുളം എസ്പി ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയില്‍ ബി ഗോപാലകൃഷ്ണന്‍ മനോജ് എബ്രഹാമിനെ പോലീസ് നായയെന്നാണ് വിളിച്ചത്.

‘ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് മനോജ് എബ്രഹാം എന്ന പോലീസ് നായയാണ്. എന്നിട്ട് അത് അയ്യപ്പഭക്തന്മാരുടെ തലയില്‍ക്കെട്ടിവയ്ക്കാന്‍ നോക്കുന്നു’ എന്നാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞത്. സാധാരണ പോലീസ് നായയ്ക്ക് ഒരു അന്തസുണ്ടാകുമെന്നും എന്നാല്‍ അദ്ദേഹത്തിന് അതില്ലെന്നുമാണ് ഇയാള്‍ പറയുന്നത്. മനോജ് എബ്രഹാമിനെ വെറുതെ വിടില്ലെന്നും ഗോപാലകൃഷ്ണന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. മനോജ് എബ്രഹാമിനെതിരെ പരാതി കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. 2500 പോലീസുകാരെത്തിയാല്‍ അതിന്റെ ഇരട്ടി വിശ്വാസികളെ ശബരിമലയില്‍ എത്തിക്കുമെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു.

ശബരിമല തുലാമാസ പൂജയ്ക്കായി നടതുറന്നപ്പോള്‍ സ്ത്രീപ്രവേശനം തടയാന്‍ നാമജപ സമരം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ശബരിമലയിലേക്കെത്തിക്കൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും പോലീസുകാരുമുള്‍പ്പെടെയുള്ള സ്ത്രീകളെ ഇവര്‍ തടയുകയും മര്‍ദ്ദിക്കുകയും ചെയ്തതോടെയാണ് പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തിയത്. നാമജപ ഘോഷയാത്ര നടത്തിയത് വിശ്വാസികളാണെന്ന് ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും അറസ്റ്റിലായവരിലേറെയും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്.

രാഹുല്‍ ഗാന്ധി തന്നെയാണ് നേതാവ്; ചെന്നിത്തലയ്ക്ക് മനസിലാകുന്നുണ്ടല്ലോ അല്ലേ?

കണ്ണന്താനത്തിന്റെ കണ്ണീരും സുരേഷ് ഗോപിയുടെ ഒത്തുതീർപ്പു ഫോർമുലയും

ഏത് പാര്‍ട്ടിയില്‍ ചേരണമെന്ന് തീരുമാനിച്ചിട്ടില്ലാത്ത എം എം ലോറന്‍സിന്റെ കൊച്ചുമകനില്‍ നിന്നും ബിജെപി പഠിക്കുന്ന രാഷ്ട്രീയം

കേരള നേതാക്കളുടെ അഭിപ്രായമല്ല എന്റേത്, സ്ത്രീകൾക്ക് ശബരിമലയിൽ പോകാം: രാഹുല്‍ ഗാന്ധി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍