UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഈ അനീതി ഏതറ്റം വരെ പോയും ചെറുക്കേണ്ടത്’; ഫ്‌ളാറ്റ് പൊളിക്കുന്നതിനെതിരെ സിനിമാ ലോകം ഒന്നടങ്കമുണ്ടാകുമെന്ന് ബി ഉണ്ണികൃഷ്ണന്‍

കോടതികളുടെ വിധിന്യായങ്ങള്‍ പരക്കെ സ്വീകരിക്കപ്പെടുന്നതും വിപ്ലവകരമായി മാറുന്നതും അത് മനുഷ്യത്വപൂര്‍ണമായി തീരുമ്പോഴാണ്

മരടിലെ ഫ്‌ളാറ്റ് പൊളിക്കുന്നത് എന്ത് വിലകൊടുത്തും ഏതറ്റം വരെ പോയും ചെറുക്കേണ്ടതാണെന്ന് ചലച്ചിത്ര സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. മരട് ഹോളി ഫെയ്ത്ത് എച്ച് ടു ഒ ഫ്‌ളാറ്റിന് മുന്നില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഉണ്ണികൃഷ്ണന്‍. ഈ സമരത്തിന് മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ ഒന്നാകെയുള്ള പിന്തുണയുണ്ടാകുമെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു. താന്‍ പറയുന്നത് മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ ആകെയുള്ള വികാരമാണെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു. ഉണ്ണികൃഷ്ണന്റെ വാക്കുകള്‍ താഴെ:

കോടതികളുടെ വിധിന്യായങ്ങള്‍ പരക്കെ സ്വീകരിക്കപ്പെടുന്നതും വിപ്ലവകരമായി മാറുന്നതും അത് മനുഷ്യത്വപൂര്‍ണമായി തീരുമ്പോഴാണ്. തികച്ചും മനുഷ്യത്വരഹിതമായ വിധിന്യായങ്ങളെ ജനാധിപത്യത്തിന്റെ എല്ലാ സ്വാതന്ത്ര്യവുമുപയോഗിച്ച് നമ്മള്‍ ചെറുക്കുക തന്നെ വേണം. അതിന് യാതൊരു സംശയവും വേണ്ട. കക്ഷിരാഷ്ട്രീയ ഭേദങ്ങള്‍ക്ക് അതീതമായി മതനിരപേക്ഷതയുടെ ഒരു വലിയ കൂട്ടായ്മ ഇവിടെ ഉണ്ടാകേണ്ടതുണ്ട്. ഈ അനീതിയെ എന്ത് വിലകൊടുത്തും ഏതറ്റം വരെ പോയും ചെറുക്കേണ്ടതാണ്.

അതിനകത്ത് ആ സമരത്തില്‍ ആ ബഹുജനമുന്നേറ്റത്തില്‍ മുന്‍പന്തിയില്‍ മലയാളത്തിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒന്നാകെ കാണുമെന്ന് ഉറപ്പ് നല്‍കാന്‍ ഈ അവസരം വിനിയോഗിക്കുന്നു. ഞാനീ പറയുന്നത് മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ ആകെയുള്ള വികാരമാണ്. ഇത് പൊളിച്ചുനീക്കാന്‍ വരുമ്പോള്‍ തടയാന്‍ ആദ്യനിരയില്‍ നിങ്ങളോടൊപ്പം ഞങ്ങളുമുണ്ടാകുമെന്ന് ഒരിക്കല്‍കൂടി ഉറപ്പുനല്‍കുന്നു.

also read:എന്തുകൊണ്ടാണ് മരട് ഫ്ലാറ്റുകള്‍ പൊളിക്കേണ്ടി വരുന്നത്? തുടക്കം മുതല്‍ ക്രമക്കേട്, നിയമലംഘനം, അഴിമതി; വിവാദത്തിന്റെ പൂര്‍ണ വിവരങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍