ഒന്നര വയസ് പ്രായമായ പശുക്കിടാവിനെ വീട്ടുമുറ്റത്തെ മാവിന്‍ ചുവട്ടിലായിരുന്നു കെട്ടിയിട്ടിരുന്നത്
വിഷു തലേന്ന് പശുക്കിടാവിന്റെ വാല് മുറിച്ചെടുത്ത് മരത്തില്‍ കെട്ടിത്തൂക്കി ക്രൂരത. കോട്ടയത്താണ് സംഭവം. കുറിച്ചി ഔട്ട് പോസ്റ്റിനു സമീപം പുതുവേലിയില്‍ ടെസിയുടെ വീട്ടിലാണ് ഇങ്ങനെയൊരു ക്രൂരത നടന്നത്.
ഒന്നര വയസ് പ്രായമായ പശുക്കിടാവിനെ വീട്ടുമുറ്റത്തെ മാവിന്‍ ചുവട്ടിലായിരുന്നു കെട്ടിയിട്ടിരുന്നത്. സംഭവദിവസം രാത്രി ടെസിയുടെ അമ്മ ശാന്തമ്മ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ടെസിയും കുഞ്ഞും കൊട്ടാരക്കരയിലുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. പിറ്റേ ദിവസം രാവിലെ ശാന്തമ്മ ചെന്നു നോക്കുമ്പോഴാണ് വാല്‍ മുറിച്ചു മാറ്റിയ നിലയില്‍ പശുക്കിടാവിനെ കണ്ടത്. കെട്ടിയിട്ടിരുന്ന മാവിന്റെ കൊമ്പില്‍ തന്നെ മുറിച്ചു മാറ്റിയ വാലും കണ്ടു. ഉടന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വൈറ്റിനറി ഡോക്ടര്‍ എത്തി പശുക്കിടവാന് പ്രാഥമിക ചികിത്സ നല്‍കി.
സംഭവത്തില്‍ ചിങ്ങവനം പൊലീസ് കേസ് എടുത്തിട്ടുണ്ട്. സാമൂഹ്യവിരുദ്ധരാകും സംഭവത്തിനു പിന്നില്ലെന്നാണ് പൊലീസ് സംശയിക്കുന്നത്.