UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓരോ വര്‍ഷവും കേരളത്തില്‍ വിറ്റുപോകുന്നത് 45 ലക്ഷം പ്ലാസ്റ്റിക് സ്‌കൂള്‍ ബാഗുകള്‍

തുണികൊണ്ട് സ്‌കൂള്‍ബാഗുകള്‍ നിര്‍മ്മിക്കുന്ന വനിതകളുടെ കൂട്ടായ്മയായ ബാഗിദാരി. ഇവര്‍ ഇക്കൊല്ലം നിര്‍മ്മിച്ച് വിപണിയിലെത്തിച്ചതില്‍ വിറ്റുപോയത് 500 എണ്ണംമാത്രം.

ഓരോ അധ്യായന വര്‍ഷത്തിലും കേരളത്തില്‍ വില്‍ക്കുന്നത് 45 ലക്ഷം പ്ലാസ്റ്റിക് സ്‌കൂള്‍ബാഗുകള്‍. ഇത്രത്തോളം ബാഗുകള്‍ ഒരു വര്‍ഷം മാലിന്യമായി ഉപേക്ഷിക്കപ്പെടുന്നുമുണ്ട്. തുണിബാഗുകള്‍ ഇപ്പോള്‍ ആരുംതന്നെ ഉപയോഗിക്കുന്നില്ല.

തൃശ്ശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വാശ്രയ കൂട്ടായ്‌മയായ ബാഗിദാരി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ അപകടകാരികളാണ് ഇത്തരം ബാഗുകള്‍. ഇവ പലപ്പോഴും വഴിയിലുപേക്ഷിക്കപ്പെടുകയാണ് ചെയ്യുന്നത്.

തുണികൊണ്ട് സ്‌കൂള്‍ബാഗുകള്‍ നിര്‍മ്മിക്കുന്ന വനിതകളുടെ കൂട്ടായ്മയാണ്‌ ബാഗിദാരി. ഇവര്‍ ഇക്കൊല്ലം നിര്‍മ്മിച്ച് വിപണിയിലെത്തിച്ചതില്‍ വിറ്റുപോയത് 500 എണ്ണംമാത്രം. പ്ലാസ്റ്റിക്ക് ബാഗുകള്‍ പരിസ്ഥിതിക്ക് എത്രത്തോളം ദോഷം ചെയ്യുമെന്ന അവബോധം ഇല്ലാത്തതാണ് തുണി ബാഗുകളോട് അകല്‍ച്ചകാണിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്.

500രൂപ മുതല്‍ 700 രൂപവരെയാണ് ബാഗിദാരി നിര്‍മ്മിക്കുന്ന തുണി ബാഗുകളുടെ വില.

കേരളത്തില്‍ ഇന്ന് കൂട്ടവിരമിക്കല്‍; പടിയിറങ്ങുന്നത് അയ്യായിരത്തിലേറെ സര്‍ക്കാര്‍ ജീവനക്കാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍