UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാലകൃഷ്ണ പിള്ള എന്‍സിപിയിലേക്ക്; ലക്ഷ്യം ഒഴിഞ്ഞുകിടക്കുന്ന മന്ത്രിസ്ഥാനം?

പിള്ളയുടെ മകന്‍ ഗണേഷ് കുമാര്‍ ആണ് കേരള കോണ്‍ഗ്രസ് ബിയുടെ ഏക എംഎല്‍എ

കെ ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്(ബി) എന്‍സിപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് സൂചന. ജനുവരി ആറിന് പിള്ള എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പുതിയ അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുന്നത്. ജനുവരി നാലിന് ചേരുന്ന കേരള കോണ്‍ഗ്രസ് ബി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.

മുംബൈയില്‍ നടക്കുന്ന പവാര്‍-പിള്ള യോഗത്തില്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരനും പങ്കെടുക്കും. അതേസമയം എന്‍സിപിയുടെ സംസ്ഥാന നേതൃയോഗം നാളെ കൊച്ചിയില്‍ നടക്കാനിരിക്കുകയാണ്. എന്‍സിപിയുടെ മന്ത്രിസ്ഥാനം ഒഴിഞ്ഞു കിടക്കുന്ന സാഹചര്യത്തിലാണ് ബാലകൃഷ്ണ പിള്ളയുടെ പുതിയ നീക്കം. പിള്ളയുടെ മകന്‍ ഗണേഷ് കുമാര്‍ ആണ് കേരള കോണ്‍ഗ്രസ് ബിയുടെ ഏക എംഎല്‍എ. എന്‍സിപിയുടെ എംഎല്‍എമാരായ എകെ ശശീന്ദ്രനും തോമസ് ചാണ്ടിയ്ക്കും മന്ത്രിസ്ഥാനങ്ങള്‍ രാജിവയ്‌ക്കേണ്ടി വന്നിരുന്നു.

ഈ സാഹചര്യത്തില്‍ പിള്ള എന്‍സിപിയിലെത്തിയാല്‍ ഗണേഷ് മന്ത്രിയാകാനുള്ള സാധ്യതകള്‍ ഏറെയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍