UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗര്‍ഭനിരോധന ഉറയുടെ പരസ്യത്തിന് വിലക്ക്: ഇളവുമായി കേന്ദ്രസര്‍ക്കാര്‍

പരസ്യത്തില്‍ ലൈംഗിക അതിപ്രസരമുള്ള ഭാഗങ്ങളില്ലെങ്കില്‍ പകല്‍ സമയത്തും പരസ്യം കാണിക്കാമെന്നാണ് മന്ത്രാലയം പറയുന്നത്

ഗര്‍ഭനിരോധന ഉറയുടെ പരസ്യത്തിന് ഏര്‍പ്പെടുത്തിയ വിലക്കിന് ഇളവുമായി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം. പരസ്യത്തില്‍ ലൈംഗിക അതിപ്രസരമുള്ള ഭാഗങ്ങളില്ലെങ്കില്‍ പകല്‍ സമയത്തും പരസ്യം കാണിക്കാമെന്നാണ് മന്ത്രാലയം ഇപ്പോള്‍ പറയുന്നത്.

ഈമാസം 11നാണ് ഗര്‍ഭനിരോധന ഉറകളുടെ പരസ്യത്തിന് വിലക്കേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. പകല്‍ ആറ് മണിക്കും രാത്രി പത്തു മണിക്കും ഇടയില്‍ ഇത്തരം പരസ്യങ്ങള്‍ ദൃശ്യ മാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്യുന്നതിനാണ് മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്. സ്ത്രീകളുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന വിധത്തില്‍ ലൈംഗിക പരാമര്‍ശം ചേര്‍ക്കാത്തതും സുരക്ഷിത ലൈംഗികതയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതുമായ പരസ്യങ്ങള്‍ നിരോധിത സമയത്തും പ്രക്ഷേപണം ചെയ്യാമെന്ന് മന്ത്രാലയം വ്യക്തമാക്കി.

പരസ്യത്തെ വിലക്കിയതിനെതിരെ രാജസ്ഥാന്‍ ഹൈക്കോടതി ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നോട്ടീസ് അയച്ചിരുന്നു. ഗര്‍ഭ നിരോധന ഉറകളുടെ പരസ്യം കുട്ടികളെ മോശമായി സ്വാധീനിക്കുന്നുവെന്ന് വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പകല്‍ സമയത്തെ പരസ്യം വിലക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്. ചില ചാനലുകള്‍ ഇത്തരം പരസ്യങ്ങള്‍ തുടര്‍ച്ചയായി പ്രക്ഷേപണം ചെയ്യുന്നത് അനുചിതമാണെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍